ബംഗളൂരുവിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മലയാളി യുവാവിെൻറ സ്കൂട്ടർ കവർന്നു
text_fieldsRepresentative Image
ബംഗളൂരു: നഗരത്തിൽ മലയാളി യുവാവിെൻറ ഇരുചക്രവാഹനം നാലംഗ കവർച്ച സംഘം തട്ടിയെടുത്തു. കോഴിക്കോട് നാദാപുരം തിനൂർ സ്വദേശിയും ബാനസ്വാടിയിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനുമായ വണ്ണത്താം കണ്ടി ബിലാലിെൻറ (20) സ്കൂട്ടറാണ് അക്രമികൾ കത്തിമുനയിൽ ഭീഷണിപ്പെടുത്തി കവർന്നത്.
വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ഹെന്നൂർ പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെ പ്രധാന റോഡിലാണ് സംഭവം.
ഒന്നര മാസം മുമ്പാണ് ബിലാൽ ജോലിയിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച രാത്രി സൂപ്പർമാർക്കറ്റ് അടച്ചശേഷം നാട്ടിൽനിന്നെത്തിയ രണ്ട് സുഹൃത്തുക്കളുമായി ബിലാൽ മറ്റൊരു സുഹൃത്തിനെ കാണാൻ രണ്ട് ബൈക്കുകളിലായി പോകുേമ്പാഴാണ് സംഭവം.
ബിലാലിെൻറ കെ.എൽ 18 വൈ 2154 രജിസ്ട്രേഷനിലുള്ള സുസുകി ആക്സസ് മോഡൽ പുതിയ സ്കൂട്ടർ സുഹൃത്തുക്കളാണ് ഒാടിച്ചിരുന്നത്. ഹെന്നൂരിൽവെച്ച് വഴിമാറി മൂവരും രണ്ട് റോഡിലായി. സുഹൃത്തുക്കൾ ഒാടിച്ച സ്കൂട്ടറിലെ പെട്രോൾ തീർന്നതോടെ ഹെന്നൂർ മെയിൻ റോഡിൽ നിർത്തി. ഇൗ സമയം അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ഒാേട്ടാറിക്ഷ ഡ്രൈവർ ഇവരെ നിരീക്ഷിച്ചിരുന്നതായി യുവാക്കൾ പറഞ്ഞു.
അൽപസമയത്തിനകം ഒരു ബൈക്കിലെത്തിയ നാലംഗ സംഘം കത്തികാട്ടി വിരട്ടിഒാടിച്ച ശേഷം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. െഎഫോൺ സെവൻ, 2000 രൂപയും ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും അടങ്ങുന്ന പഴ്സ് എന്നിവ സംഘം തട്ടിയെടുത്തു. ഹെൽമറ്റും മാസ്ക്കും ധരിക്കാതെയാണ് അക്രമികളെത്തിയതെന്നും ഒാേട്ടാ ഡ്രൈവർ നൽകിയ വിവരമനുസരിച്ച് കവർച്ച സംഘം പെട്രോളും കരുതിയിട്ടുണ്ടാവാമെന്നും യുവാക്കൾ പറഞ്ഞു.
സ്കൂട്ടറിെൻറ ആർ.സി ബുക്കും വണ്ടിയിലുണ്ടായിരുന്നു. െഹന്നൂർ പൊലീസ് സ്റ്റേഷനിൽ ബിലാൽ പരാതി നൽകി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയതിന് പിന്നാലെ നഗരത്തിൽ കവർച്ച വർധിച്ചിട്ടുണ്ട്. നവംബർ 11ന് കമ്മനഹള്ളിയിൽ മലയാളി ബിസിനസുകാരൻ പി.പി സമീലിെൻറ കാറിെൻറ ചില്ല് തകർത്ത് 2.75 ലക്ഷം രൂപയും രേഖകളും കവർന്നിരുന്നു. നവംബർ ഒമ്പതിന് കർമലാരം റെയിൽവെ സ്റ്റേഷനിൽ നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ കാത്തുനിന്ന മലപ്പുറം നിലമ്പൂർ സ്വദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർന്ന സംഭവവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

