Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻജിനിൽ തീയും പുകയും;...

എൻജിനിൽ തീയും പുകയും; സിംഗപ്പൂരിലേക്കുള്ള വിമാനം അടിയന്തരമായി ചെന്നൈയിലിറക്കി

text_fields
bookmark_border
scoot-airlines
cancel

ചെ​ന്നൈ: സിം​ഗ​പ്പൂ​രി​ലേ​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​​െൻറ എ​ൻ​ജി​നി​ൽ തീ​പ്പൊ​രി​യും പു​ക​യും ക​ണ ്ട​തി​നെ തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര​മാ​യി ചെ​ന്നൈ​യി​ലി​റ​ക്കി. തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത് തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന സ്​​കൂ​ട്ട് എ​യ​ർ​വേ​സി​​െൻറ ടി.​ആ​ർ 567 വി​മാ​ന​മാ​ണ്​ ദു​ര​ന്ത​മു​ഖ​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്​.

ഇ​ന്ത്യ​ൻ വ്യോ​മ​മേ​ഖ​ല​യു​ടെ പ​രി​ധി​യി​ൽ പ​റ​ന്നു​പോ​ക​വെ​യാ​ണ്​ എ​ൻ​ജി​നി​ലും കാ​ർ​ഗോ യൂ​നി​റ്റി​​െൻറ ഭാ​ഗ​ത്തും ഉ​ണ്ടാ​യ തീ​യും പു​ക​യും പൈ​ല​റ്റി​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ചെ​ന്നൈ ക​ൺ​ട്രോ​ൾ മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്ങി​ന്​ അ​നു​മ​തി ചോ​ദി​ച്ചു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ളും മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​​ച്ച 3.40ന്​ ​വി​മാ​ന​ത്തി​ലെ 161 യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ങ്ങി. ഇ​വ​രെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​പ്പി​ച്ചു. പ​രി​ശോ​ധി​ച്ച്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷം വൈ​കീ​ട്ട്​ യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം സിം​ഗ​പ്പൂ​രി​ലേ​ക്ക്​ തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiemergency landingmalayalam newsScoot flight
News Summary - Scoot flight makes emergency landing in Chennai after smoke alert -india news
Next Story