Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഴക്കുപറഞ്ഞ അധ്യാപകനെ...

വഴക്കുപറഞ്ഞ അധ്യാപകനെ കത്തികൊണ്ട് കുത്തിവീഴ്ത്തി വിദ്യാർഥികൾ; സംഭവം ഡൽഹി സ്കൂളിൽ, മൂന്ന് വിദ്യാർഥികൾ പിടിയിൽ

text_fields
bookmark_border
police 9876a7665
cancel

ന്യൂഡൽഹി: യൂണിഫോം ധരിക്കാത്തതിന് വഴക്കുപറഞ്ഞ അധ്യാപകനെ പിടിച്ചുനിർത്തി കത്തികൊണ്ട് കുത്തി വിദ്യാർഥികൾ. ഡൽഹിയിലെ ഇന്ദർപുരിയിലെ ഗവ. സ്കൂളിലാണ് സംഭവം. മൂന്ന് പ്ലസ് ടു വിദ്യാർഥികളെ പൊലീസ് പിടികൂടി. ചികിത്സയിലുള്ള അധ്യാപകൻ അപകടാവസ്ഥ മറികടന്നതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഭുദേവ് എന്ന 29കാരനായ അധ്യാപകനാണ് വിദ്യാർഥികളിൽ നിന്ന് ആക്രമണം നേരിട്ടത്. അഭിമന്യു എന്ന 18കാരനായ വിദ്യാർഥിയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് വിദ്യാർഥികളുമാണ് സംഭവത്തിൽ അറസ്റ്റിലായതെന്ന് ഡൽഹി വെസ്റ്റ് ഡി.സി.പി ജി. ബൻസാൽ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ അഭിമന്യു യൂണിഫോം ധരിക്കാത്തതിന് അധ്യാപകനായ ഭുദേവ് വഴക്കുപറഞ്ഞിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെയും വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് പേരെയും അധ്യാപകൻ ഇടക്കിടെ വഴക്കുപറയുമായിരുന്നെന്ന് അഭിമന്യു പറയുന്നു. ഇതിനെ തുടർന്ന് പ്രതികാരം ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

സ്കൂളിലുണ്ടായിരുന്ന അധ്യാപകനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി രണ്ട് പേർ കൈപിടിച്ച് വെക്കുകയും മൂന്നാമൻ കത്തിയുപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. വിദ്യാർഥികളിൽ നിന്ന് രണ്ട് കത്തികൾ പിടികൂടിയതായി പൊലീസ് പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsstabbed
News Summary - Scolded, 3 students stab teacher in government school in Delhi
Next Story