Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തിൽ പ്രതിഷേധം , ഹൈബി ഈഡൻ എം. പിയുടെ ട്വിറ്റർ പോസ്റ്റിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി

text_fields
bookmark_border
വിമാനത്തിൽ പ്രതിഷേധം , ഹൈബി ഈഡൻ എം. പിയുടെ ട്വിറ്റർ പോസ്റ്റിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി
cancel

ന്യൂഡൽഹി: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച എൽ ഡി എഫ് കൺവീനർ ഇ. പി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടു ഹൈബി ഈഡൻ എം.പി നടത്തിയ ട്വിറ്റർ പോസ്റ്റിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.

രണ്ടു പേരെ വിമാനത്തിൽ മർദ്ദിച്ചിട്ട് ഇൻഡിഗോയും ഡി ജി സി എ യും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം. പി ട്വിറ്ററിൽ പറഞ്ഞു. ഇ. പി ജയരാജനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് എം. പി ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി മറുപടി നൽകിയത്.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Scindia Interfere on protest against pinrayi vijayan
Next Story