Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ കോവിഡ്​...

ഇന്ത്യയുടെ കോവിഡ്​ വാക്​സിന്​ തിരക്ക്​ കൂട്ടണ്ട; ഗുണനിലവാരത്തിൽ ആശങ്കയറിയിച്ച്​ ശാസ്​ത്രജ്ഞർ

text_fields
bookmark_border
ഇന്ത്യയുടെ കോവിഡ്​ വാക്​സിന്​ തിരക്ക്​ കൂട്ടണ്ട; ഗുണനിലവാരത്തിൽ ആശങ്കയറിയിച്ച്​ ശാസ്​ത്രജ്ഞർ
cancel

ന്യൂഡൽഹി: ഇന്ത്യയുടെ കോ​വി​ഡ് 19​ വാ​ക്​​സി​ൻ എ​ല്ലാ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്കും ശേ​ഷം സ്വാതന്ത്ര്യ ദിനമായ ആ​ഗ​സ്​​റ്റ്​ 15ഓ​ടെ ല​ഭ്യ​മാ​ക്കാ​നു​ള്ള ഐ.​സി.​എം.​ആ​റി​​​െൻറ നീക്കത്തിൽ ആശങ്കയറിയിച്ച്​ പ്രമുഖ ശാസ്ത്രജ്ഞര്‍. തിരക്കിട്ട്​ നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കാൻ സാധ്യതയില്ലെന്നും മരുന്നി​​​െൻറ ഗുണഫലം കുറയാന്‍ അതിടയാക്കിയേക്കുമെന്നും ശാസ്​ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടി.  

ഐ.​സി.​എം.​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ബ​ല്‍റാം ഭാ​ര്‍ഗ​വയാണ്​ ഇന്ത്യയുടെ കോവിഡ്​ വാക്​സിൻ പ്രോഗ്രാമി​​​െൻറ വിജയം ഓഗസ്റ്റ് 15 ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുമെന്ന്​ അറിയിച്ചത്​. ഇ​തു സം​ബ​ന്ധി​ച്ച ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ‘ഭാ​ര​ത് ബ​യോ​ടെ​ക്​ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ലി​മി​റ്റ​ഡി’​ന്​ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍ക്കെ​ഴു​തി​യ ക​ത്തി​ലായിരുന്നു​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ​നിർ​ദി​ഷ്‌​ട സ​മ​യ​ത്ത്‌ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ത്‌ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നും ഈ ​മാ​സം ഏ​ഴു മു​ത​ല്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ച്ചു​തു​ട​ങ്ങു​മെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞിരുന്നു. 

എന്നാൽ, നാം വളരെയധികം തിരക്കുകൂട്ടുകയല്ലേ എന്ന് സ്വയം ചോദിക്കേണ്ടതുണ്ടെന്നാണ്​ ശാസത്രജ്ഞൻമാർ പറയുന്നത്​. സുരക്ഷ, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി എന്നിവ ബോധ്യമാകാന്‍ നാല് ആഴ്ചത്തെ ട്രയല്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ്​ വൈറോളജിസ്റ്റായ ഷാഹിദ് ജമീല്‍ പറയുന്നത്​. ആവശ്യമായ എല്ലാ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടങ്ങളും കടന്നുപോകാന്‍ ഒരു വാക്‌സിന്‍ കുറഞ്ഞത് 18 മാസങ്ങൾ വരെയെടുക്കും. രക്തത്തിലെ ആൻറിബോഡികളുടെ സാന്നിധ്യവും അളവും നിര്‍ണയിക്കുന്ന ലബോറട്ടറി പരിശോധനയായ ‘ടൈറ്റര്‍’ പൂര്‍ത്തിയാക്കാനും നിശ്ചിത സമയം വേണം. ഇതെല്ലാം തിരക്കിട്ട്​ ചെയ്യാവുന്ന പ്രവർത്തികൾ അല്ലെന്നും പ്രമുഖ വൈറോളജിസ്റ്റ് ഉപാസന റേയും ചൂണ്ടിക്കാട്ടുന്നു. 

ഗുണനിലവാരത്തിൽ നാം ഒരിക്കലും വിട്ടുവീഴ്​ച്ച ചെയ്യരുത്​. നമുക്ക്​ വേണ്ടത്​ ലോകത്തുള്ള എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു മെയ്​ഡ്​ ഇൻ ഇന്ത്യ കോവിഡ്​ വാക്​സിനാണ്​. ഇപ്പോൾ ചെലുത്തുന്ന അമിതമായ സമ്മർദ്ദം മികച്ച വാക്​സിൻ നിർമിക്കുന്നതിലേക്ക്​ നയിക്കില്ലെന്നും ഉപാസന റേ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icmrcovid vaccine​Covid 19
News Summary - Scientists strike note of caution as Made in India vaccine gains momentum
Next Story