Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിന്​ ആറ്​ തരം...

കോവിഡിന്​ ആറ്​ തരം ലക്ഷണങ്ങൾ; ഇൗ ലക്ഷണങ്ങളുള്ളവർ സൂക്ഷിക്കണം

text_fields
bookmark_border
കോവിഡിന്​ ആറ്​ തരം ലക്ഷണങ്ങൾ; ഇൗ ലക്ഷണങ്ങളുള്ളവർ സൂക്ഷിക്കണം
cancel

ലണ്ടൻ: കോവിഡ്​ രോഗവുമായി ബന്ധപ്പെട്ട്​ നിർണായക കണ്ടുപിടിത്തവുമായി ശാസ്​ത്രജ്ഞർ. കോവിഡ്​ ആറ്​ വ്യത്യസ്​ഥ തരത്തിൽ കാണപ്പെടുന്നുണ്ടെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഒാരോ വിഭാഗത്തിനും ​വെവ്വേറെ ലക്ഷണങ്ങളുണ്ടെന്നും സൂചനയുണ്ട്​. ലണ്ടനിലെ കിങ്​​സ്​ കോളേജി​​െൻറ നേതൃത്വത്തിലാണ്​ പഠനം നടന്നത്​.

പുതിയ കണ്ടെത്തലുകൾ കോവിഡ്​ രോഗികളെ ഫലപ്രദമായി ചികിത്സിക്കുന്നതിൽ നിർണായകമാകുമെന്നാണ്​ വിലയിരുത്തൽ. ബ്രിട്ടനിലേയും അമേരിക്കയിലേയും കോവിഡ്​ സ്​ഥിരീകരിച്ച 1600രോഗികളുടെ വിവരങ്ങൾ പരിശോധിച്ചാണ്​ ഗവേഷണ സംഘം പുതിയ നിഗമനങ്ങളിൽ എത്തിയത്​. ഇൗ രോഗികൾ എല്ലാവരും പ്രത്യേക ആപ്പുവഴി തങ്ങളുടെ രോഗവിവരങ്ങൾ കൃത്യമായി അപ്​ഡേറ്റ്​ ചെയ്​തിരുന്നു. 

കോവിഡ്​ രോഗികളിൽ ഏറ്റവും ഗുരുതരാവസ്​ഥയിലുള്ളവരെ എളുപ്പത്തിൽ കണ്ടെത്താൻ പഠനം സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. ഇതിലൂടെ ഡോക്​ടർമാർക്ക്​ ഏത്​ രോഗിക്കാണ്​ മുൻഗണന നൽകേണ്ടതെന്നും തീരുമാനിക്കാനാകും. പഠനത്തി​​െൻറ അടിസ്​ഥാനത്തിൽ ആറ്​ ഗ്രൂപ്പുകളെ ഗവേഷകൾ വേർതിരിച്ചിട്ടുണ്ട്​. 

ഒന്ന്​ ജലദോഷം ഉള്ളവർ പക്ഷെ പനി ഉണ്ടാവില്ല, രണ്ട്​ ജലദോഷവും പനിയും ഉള്ളവർ, മൂന്ന്​ ചെറുകുടലിൽ അസ്വസ്​ഥതയുള്ളവരാണ്​, നാല്​ കടുത്ത ക്ഷീണമുള്ളവർ, അഞ്ച്​ കടുത്ത ജലദോഷവും പനിയും ഉണ്ടെങ്കിലും കൃത്യമായി എന്താണ്​ ബുദ്ധിമു​െട്ടന്ന്​ പറയാനാകാത്തവർ, ആറ്​​ വയറു വേദനയോടൊപ്പം ശ്വസകോശത്തിൽ ബുദ്ധിമുട്ടുള്ളവർ​.

ആദ്യ ഗ്രൂപ്പി​​െൻറ പ്രത്യേകത ഇവർക്ക്​ ഗന്ധം തിരിച്ചറിയാനാകില്ലെന്നതാണ്​. ശരീരവേദനയും ചുമയും തൊണ്ട വേദനയും നെഞ്ചുവേദനയും ഉണ്ടാകും. പക്ഷെ ഇവർക്ക്​ പനി ഉണ്ടാകില്ല. രണ്ടാമത്തെ വിഭാഗത്തിന്​ കടുത്ത പനിയോടൊപ്പം തലവേദനയും കാണും. ചെറുകുടലിൽ പ്രശ്​നമുള്ള വിഭാഗത്തിന്​ തലവേദന, വയറിളക്കം, വിശപ്പില്ലായ്​മ തൊണ്ട വേദന എന്നിവ കാണും. പക്ഷെ ഇവർക്ക്​ ചുമയുണ്ടാകില്ല. 

കടുത്ത ക്ഷീണമുള്ള വിഭാഗത്തിൽ ചുമ, തലവേദന, പനി, വിശപ്പില്ലായ്​മ എന്നിവ കാണും. ഏറ്റവും ഗുരുതരാവസ്​ഥയിൽ ഉള്ള രോഗികളിൽ തലവേദന, വിശപ്പില്ലായ്​മ, തൊണ്ട വേദന, നെഞ്ചു വേദന, ക്ഷീണം, ശരീര വേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്​, വയറിളക്കം,വയറുവേദന എന്നിവ ഒരുമിച്ച്​ ഉണ്ടാകും. എല്ലാ രോഗികളിലും പൊതുവായി കണ്ട ലക്ഷണങ്ങൾ തലവേദനയും ഗന്ധം തിരിച്ചറിയാനാകാത്തതുമാണ്​. 

കോവിഡ്​ ചികിത്സയിൽ മരുന്നുകൾക്കൊപ്പം പ്രധാനമായും വേണ്ടത്​ വ​െൻറിലേറ്ററും ഒാക്​സിജനുമാണ്​.  ആറാമത്തെ വിഭാഗത്തിലുള്ളവരാണ്​ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിഗദ്​ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsScientistspatientsCovid 19
News Summary - Scientists Identify 6 Distinct Symptom Clusters In COVID-19 Patients
Next Story