യു. പിയിൽ മഹദ് വ്യക്തികളുടെ ജന്മ- ചരമ ദിനത്തിൽ സ്കൂളുകൾക്ക് അവധി നൽകില്ല
text_fields
ലക്നോ: മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്കൂളുകൾക്ക് അവധി നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഇൗ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂർ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആേലാനചയെന്നും ആദിത്യനാഥ് പറഞ്ഞു.
ഇത്തരം ദിനങ്ങളിൽ സ്കൂൾ അടച്ചിടുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികൾക്കും അറിയില്ല – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിെൻറ പരിഗണനയിലുള്ള ഈ നയം നടപ്പിലായാൽ യു.പിയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവധിദിനങ്ങളിൽ കാര്യമായ കുറവുണ്ടാകും.
പല സമയത്തും സ്കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ പരിഗണിക്കാതെയാണെന്ന് ആദിത്യനാഥ് പറഞ്ഞു. ഒരു വർഷം 220 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിയമം. അവധികളുടെ ആധിക്യം നിമിത്തം അതു പലപ്പോഴും നടക്കാറില്ല. ഇതോടെ ഇരുനൂറിലധികം ദിവസങ്ങളെടുത്ത് പഠിപ്പിക്കേണ്ട കാര്യങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ അധ്യാപകർ നിർബന്ധിതരാവുകയാണ് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
