Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12ാം ക്ലാസ്​...

12ാം ക്ലാസ്​ മൂല്യനിർണയം ഉടൻ പൂർത്തിയാക്കണമെന്ന്​ സ്​കൂളുകളോട്​ സി.ബി.എസ്​.ഇ; വൈകിയാൽ നടപടി

text_fields
bookmark_border
Schools must submit marks for Class 12 board assessment in a week
cancel

ന്യൂഡൽഹി: 12ാം ക്ലാസിലേക്കുള്ള മൂല്യനിർണയം ഉടൻ പൂർത്തിയാക്കണമെന്നും വൈകിക്കുന്ന സ്​കൂളുകൾ​െക്കതിരേ നടപടി എടുക്കുമെന്നും സി.ബി.എസ്​.ഇ. ജൂലൈ 31 നകം 12 ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാനാണ്​ ബോർഡ് ഉദ്ദേശിക്കുന്നത്​. വിദ്യാർഥികളുടെ പരിശോധനാ ഫലം സമർപ്പിക്കുന്നതിന്​ സ്​കൂളുകൾക്കായി ഒരു പോർട്ടലും സി.ബി.എസ്​.ഇ സജ്ജമാക്കിയിട്ടുണ്ട്​. ജൂലൈ 16 മുതൽ 22 വരെ പോർട്ടൽ തുറന്നിരിക്കും. cbse.gov.in ൽ പോർട്ടൽ ലിങ്ക് ലഭ്യമാണ്. ജൂലൈ 22ന്​ ശേഷവും അന്തിമ മാർക്​ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്ന സ്​കൂളുകൾ നടപടിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നും സി.ബി.എസ്​.ഇ അറിയിച്ചു.


ഏതെങ്കിലും സ്​കൂളുകൾ മൂല്യനിർണയം വൈകിപ്പിച്ചാൽ അവരുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകം പ്രഖ്യാപിക്കാനാണ്​ സി.ബി.എസ്​.ഇയുടെ തീരുമാനം. മൂല്യനിർണയം മത്സരക്ഷമവും നീതിയുക്തവും ആയിരിക്കണമെന്നും ബോർഡ്​ നിർദേശിച്ചിട്ടുണ്ട്​. ​'95നും അതിനുമുകളിലുള്ള ശ്രേണിയിലും'മാർക്​ നൽകുന്നതിൽ ജാഗ്രത പുലർത്തണം. മൊത്തത്തിൽ 95 ശതമാനത്തിൽ കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സമാന ഫലങ്ങൾ നേടുന്നതിനേക്കാൾ കൂടുതലാകരുത് എന്നും ബോർഡ് നിർദേശിക്കുന്നു.


മാർഗരേഖയിൽ ആശങ്ക

സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​ക​ളു​െ​ട മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ത​യാ​റാ​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്കളും നേരത്തേ ആ​ശ​ങ്ക പ്രകടിപ്പിച്ചിരുന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന 12ാം ക്ലാ​സ് മാ​ർ​ക്കി​നാ​യി ത​യാ​റാ​ക്കി​യ മാ​ർ​ഗ​രേ​ഖ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ്​ ഇ​വ​ർ പ​ങ്കു​വെ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ 35,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന​ത്.

10, 11 ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ 30 ശ​ത​മാ​നം വീ​ത​വും 12ാം ക്ലാ​സി​ലെ യൂ​നി​റ്റ്, ടേം, ​പ്രീ ബോ​ർ​ഡ്​ പ​രീ​ക്ഷ​ക​ൾ​ക്ക്​ 40 ശ​ത​മാ​നം വെ​യ്​​റ്റേ​ജും ന​ൽ​കി 12ാം ക്ലാ​സി​െൻറ ഫൈ​ന​ൽ മാ​ർ​ക്ക്​ നി​ശ്ച​യി​ക്കാ​നാ​ണ്​ സി.​ബി.​എ​സ്.​ഇ മു​ന്നോ​ട്ടു​വെ​ച്ച മാ​ർ​ഗ​രേ​ഖ.

12ാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ നി​ശ്ച​​യി​ക്കാ​ൻ പ​ത്ത്, 11 ക്ലാ​സു​ക​ളി​ലെ മാ​ർ​ക്കി​ന്​ ആ​കെ 60 ശ​ത​മാ​നം വെ​യ്​​റ്റേ​ജ്​ ന​ൽ​കു​ന്ന​താ​ണ്​ വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന മാ​ർ​ഗ​രേ​ഖ ഘ​ട​ക​ങ്ങ​ളി​ലൊ​ന്ന്. ഒ​രു​ഘ​ട്ട​ത്തി​ലും പ​രി​ഗ​ണി​ക്കാ​ത്ത​തി​നാ​ൽ 11ാം ക്ലാ​സ്​ പ​രീ​ക്ഷ​യെ വി​ദ്യാ​ർ​ഥി​ക​ൾ ഗൗ​ര​വ​ത്തോ​ടെ​യ​ല്ല സ​മീ​പി​ക്കു​ന്ന​ത്.

പ​ത്തി​ലും 11ലും ​ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യും 12ാം ക്ലാ​സി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കും മാ​ർ​ഗ​രേ​ഖ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. തി​യ​റി പാ​ർ​ട്ടി​ൽ ആ​കെ​യു​ള്ള 80 മാ​ർ​ക്കി​ൽ 48 മാ​ർ​ക്കും പ​ത്ത്, 11 ക്ലാ​സു​ക​ളി​ലെ പ്ര​ക​ട​ന​ത്തെ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും ന​ൽ​കു​ക. 32 മാ​ർ​ക്കി​നാ​യി​രി​ക്കും 12ാം ത​ര​ത്തി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തു​ക. അ​തേ​സ​മ​യം, പ​ത്താം ക്ലാ​സി​നു​ശേ​ഷം സ​യ​ൻ​സ്, കോ​മേ​ഴ്​​സ്, ഹ്യു​മാ​നി​റ്റീ​സ്​ പോ​ലു​ള്ള വി​ഷ​യ കോം​ബി​േ​ന​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത്​ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ 12ാം ക്ലാ​സ്​ പ​രീ​ക്ഷ മാ​ർ​ക്കി​ന്​ പ​ത്താം ക്ലാ​സ്​ മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​തും ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEClass 12assessment
Next Story