Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ മുന്നറിയിപ്പ്; മുംബൈയിൽ സ്കൂളുകൾക്ക് അവധി
text_fieldsbookmark_border
മുംബൈ: കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് മുംബൈ, താനെ, കൊങ്കൺ മേഖലയിൽ സ്കൂളുകളും കോളജുകളും ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി നൽകി. മഴയുടെ സാഹചര്യത്തിൽ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി മുംബൈ നഗരപരിധിയിൽ കനത്ത മഴയാണ് ലഭിച്ചത്. മൂന്ന് മണിക്കൂറിൽ 50 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൺസൂൺ ആരംഭിച്ചത് മുതൽ കനത്ത മഴയാണ് മുംബൈയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴക്കെടുതികളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നഗരത്തിലെ ഗതാഗതവും മഴമൂലം താറുമാറായിരുന്നു.
Next Story
