Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒക്​ടോബർ 15ന്​ ശേഷം സ്​കൂളുകൾ തുറക്കാം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
cancel
Homechevron_rightNewschevron_rightIndiachevron_rightഒക്​ടോബർ 15ന്​ ശേഷം...

ഒക്​ടോബർ 15ന്​ ശേഷം സ്​കൂളുകൾ തുറക്കാം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: 'അൺലോക്ക് 5' ഘട്ടത്തി​െൻറ​ ഭാഗമായി സ്കൂളുകൾ വീണ്ടും തുറക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി. സ്കൂൾ വിദ്യാഭ്യാസ ^ സാക്ഷരത വകുപ്പി​െൻറ മാനദണ്ഡങ്ങൾ അനുസരിച്ചാണ്​ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്​.

മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക്​ സ്വന്തമായിട്ട്​ മാനദണ്ഡങ്ങൾ തയാറാക്കാം​. ഒക്ടോബർ 15ന്​ ശേഷം സ്കൂളുകൾക്കും കോച്ചിങ്​ സ്ഥാപനങ്ങൾക്കും തുറക്കാൻ സാധിക്കും. അതേസമയം, കേരളത്തിലെ ​കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ ഒക്​ടോബറിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കില്ലെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നിർദേശങ്ങൾ:

* രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് സ്​കൂളിൽ പോകാനാവൂ.

* സ്കൂളുകളിൽ ശാരീരിക അകലം പാലിക്കുകയും വിദ്യാർഥികളും അധ്യാപകരും എല്ലായ്​പ്പോഴും മാസ്ക് ധരിക്കുകയും വേണം.

* വീട്ടിൽനിന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാവി​െൻറ സമ്മതത്തോടെ ഓൺലൈൻ ക്ലാസ്​ തിരഞ്ഞെടുക്കാം.

* ശാരീരിക അകലം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഇരിപ്പിടങ്ങൾ.

* സ്​കൂളിലേക്ക്​ കടക്കു​േമ്പാഴും പുറത്തുപോകു​േമ്പാഴും വിവിധ ​സംഘങ്ങളാക്കി തിരിച്ച്​ വ്യത്യസ്​ത സമയത്തിലാക്കണം.

സ്​കൂളുകൾക്കുള്ള നിർദേശങ്ങൾ

* രോഗമുള്ളവർക്ക്​ സൗകര്യപ്രദമായ രീതിയിൽ അവധി നൽകണം. ഹാജർ നിലയിൽ കടുംപിടിത്തം പാടില്ല.

* സ്കൂളി​െൻറ എല്ലാ ഭാഗങ്ങളും തുറക്കുന്നതിന്​ മുമ്പ്​ ശരിയായ രീതിയിൽ ശുചീകരിക്കണം. സ്​ഥിരമായി ശുചിത്വം സ്​ഥിരമായി ഉറപ്പാക്കുകയും വേണം.

* വിദ്യാർഥികൾക്കും ജീവനക്കാർക്കും കൈ കഴുകാനും അണുവിമുക്തമാക്കാനും സൗകര്യമൊരുക്കണം.

* സുരക്ഷിതമായ ഗതാഗത സൗകര്യവും പ്രവേശന കവാടങ്ങളിൽ മുൻകരുതലും ഏർ​പ്പെടുത്തണം.

* ഹോസ്​റ്റലുകളിൽ താമസിക്കുന്നവർക്ക്​ സുരക്ഷ ഉറപ്പാക്കണം. ഇവർക്ക്​ അധ്യാപകർ, സ്‌കൂൾ അധികൃതർ, മാതാപിതാക്കൾ എന്നിവരുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഒരുക്കണം.

* സ്​കൂൾ പ്രദേശങ്ങൾ, ഫർണിച്ചർ, ഉപകരണങ്ങൾ, സ്​റ്റേഷനറി, സംഭരണ സ്ഥലങ്ങൾ, വാട്ടർ ടാങ്കുകൾ, അടുക്കളകൾ, കാൻറീൻ, വാഷ്‌റൂം, ലബോറട്ടറികൾ, ലൈബ്രറികൾ മുതലായവ അണുവിമുക്തമാക്കാൻ സ്​കൂളുകൾക്ക്​ മാനദണ്ഡങ്ങൾ തയാറാക്കാം​.

* സ്കൂൾ കാമ്പസിലെ ഇൻഡോർ ഭാഗങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കണം.

* ക്ലാസിലും ഗ്രൂപ്പ് പ്രവർത്തനങ്ങളിലും ലബോറട്ടറികളിലും ലൈബ്രറികളിലുമെല്ലാം വിദ്യാർഥികളും സ്​റ്റാഫ് അംഗങ്ങളും ദിവസം മുഴുവൻ മാസ്ക് ധരിക്കണം.

* ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കാൻ എല്ലാ വിദ്യാർഥികൾക്കും ഡോക്​ടറുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭ്യമാക്കണം.

* വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണം ഉറപ്പാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolunlock5
News Summary - Schools may reopen after October 15; Center releases new guidelines
Next Story