Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ നവംബർ...

തമിഴ്​നാട്ടിൽ നവംബർ 16ന്​ സ്​കൂളുകൾ തുറക്കില്ല

text_fields
bookmark_border
തമിഴ്​നാട്ടിൽ നവംബർ 16ന്​ സ്​കൂളുകൾ തുറക്കില്ല
cancel

ചെന്നൈ: തമിഴ്​നാട്ടിൽ സ്​കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന്​ സംസ്ഥാന സർക്കാർ പിന്മാറി. നവംബർ 16 മുതൽ സ്​കൂളുകൾ തുറക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ, നവംബർ 16ന്​ സ്​കൂളുകൾ തുറക്കില്ലെന്നും പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്നും സർക്കാർ വ്യക്​തമാക്കി.

സ്​കൂളുകൾ തുറക്കുന്നതിൽ ആശങ്കയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. സ്​കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കളോടും അധ്യാപകരോടും സർക്കാർ അഭിപ്രായമാരാഞ്ഞിരുന്നു. ഇതിന്​ ഭൂരിപക്ഷം പേരും സ്​കൂളുകൾ തുറക്കുന്നതിനോട്​ അനുകൂല പ്രതികരണമല്ല നടത്തിയത്​.

അതേസമയം, പി.എച്ച്​.ഡി, അവസാന വർഷ പി.ജി വിദ്യാർഥികൾക്ക്​ ഡിസംബർ രണ്ട്​ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന്​ സംസ്ഥാന സർക്കാർ അറിയിച്ചു. ഈ വിദ്യാർഥികൾക്ക്​ മാത്രമായി ഹോസ്​റ്റലുകളും തുറക്കും. സ്​കുളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം നവംബർ 16ന്​ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന്​ തമിഴ്​നാട്​ വിദ്യഭ്യാസമന്ത്രി അറിയിച്ചു. നവംബർ 16 മുതൽ ഒമ്പത്​ മുതൽ 12 വരെയുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കാനായിരുന്നു തമിഴ്​നാട്​ സർക്കാറി​െൻറ നേരത്തെയുള്ള പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduSchool Reopen
News Summary - Schools, colleges not to reopen in T.N. on November 16
Next Story