Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലും...

കർണാടകയിലും തമിഴ്നാട്ടിലും സ്കൂളുകൾ തുറക്കുന്നു

text_fields
bookmark_border
school reopen
cancel

കേരളത്തിന്‍റെ അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും സ്കൂളുകൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനമായി. ക​ർ​ണാ​ട​ക​യി​ൽ ഈ മാസം 23ന് ​സ്കൂ​ൾ തു​റ​ക്കും. ഒ​ൻപ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ അ​റി​യി​ച്ചു. കേ​ര​ള​വും മ​ഹാ​രാ​ഷ്‌​ട്ര​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്താ​ൻ കർണാടകം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടിൽ സെപ്തംബർ 1 മുതൽ ക്ലാസുകൾ ആരംഭിക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് തുറക്കുക. 50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പ്രത്യേക നിയന്ത്രണങ്ങളോടെ നഴ്സിങ്, മെഡിക്കൽ അനുബന്ധ കോളജുകൾ 16 മുതൽ തുറക്കും. കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതോടെയാണ് തമിഴാനാട് സർക്കാർ ഈ തീുമാനമെടുത്തത്. ആളുകൾ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നത് ഒഴിവാക്കാൻ ആരാധാനാലയങ്ങൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടച്ചിടും.

ആന്ധ്രപ്രേദശിൽ ആഗസ്റ്റ് 16 മുതൽ സ്കൂളുകൾ തുറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaTamil Naduschool reopen
News Summary - Schools are opening in Karnataka and Tamil Nadu
Next Story