ഹിജാബ് ധരിച്ച പെൺകുട്ടിക്ക് നേരെ കാനഡയിൽ ആക്രമണം
text_fieldsഒട്ടാവ: ഹിജാബ് ധരിച്ചതിെൻറ പേരിൽ 11 വയസുള്ള സ്കുൾ വിദ്യാർഥിക്ക് നേരെ ആക്രമണം. ടോറോേൻറായിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ ഹിജാബ് മുറിക്കാൻ അജ്ഞാതൻ ശ്രമം നടത്തിയത്.
പ്രാദേശിക സമയം ഒമ്പതോടെ പൗളിനോ ജോൺസൺ സ്കുളിന് സമീപമാണ് സംഭവമുണ്ടായത്. ഹിജാബ് മുറിക്കാൻ അജ്ഞാതൻ ശ്രമം നടത്തുന്നതിനിടെ പെൺകുട്ടി സ്കുളിലേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ഹിജാബിെൻറ താഴെ ഇയാൾ കത്രികവെച്ച് മുറിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇളയ സഹോദരനൊടൊപ്പം സ്കൂളിലേക്ക് പോവുേമ്പാൾ അജ്ഞാതനായ ഒരാളെത്തി തെൻറ ഹിജാബ് കത്രിക ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. താൻ നന്നായി പേടിച്ചെന്നും പെൺകുട്ടി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
