Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോയ്​സ്​ ലോക്കർ റൂം...

ബോയ്​സ്​ ലോക്കർ റൂം ഇൻസ്​റ്റഗ്രാം ഗ്രൂപ്പിലെ വിദ്യാർഥി പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
boys-chatroom
cancel

ന്യൂഡൽഹി: ഡൽഹിയിൽ സ്​കൂൾ വിദ്യാർഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്​ ചർച്ച ചെയ്യുകയും പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇൻസ്​റ്റഗ്രാം ഗ്രൂപ്പിലെ വിദ്യാർഥി പൊലീസ്​ കസ്​റ്റഡിയിൽ. ബോയ്​സ്​ ലോക്കർ റൂം എന്നാണ്​ ഈ ഇൻസ്​റ്റഗ്രാം ഗ്രൂപി​​െൻറ പേര്​. ഡൽഹിയിലെ സ്​കൂളിലെ വിദ്യാർഥിയാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. ഗ്രൂപ്പിൽ സജീവമായ 20 കുട്ടികളുടെ വിവരങ്ങൾ വിദ്യാർഥി പൊലീസിന്​ കൈമാറി.  

തെക്കൻ ഡൽഹിയിലെ പ്രമുഖ അഞ്ച്​ സ്​കൂളുകളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന 20ലേറെ വിദ്യാർഥികൾ ഗ്രൂപ്പിൽ സജീവമാണ്​. കുട്ടിയുടെ മൊബൈൽ ഡൽഹി സൈബർ സെൽ പിടിച്ചെടുത്തു. ഞായറാഴ്​ചയാണ്​  ഇൻസ്​റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്​. ഇവരുടെ സഹപാഠിയായ വിദ്യാർഥിനിയാണ്​ ഗ്രൂപ്പിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്​. 

‘‘എനിക്കവളെ എളുപ്പം ബലാത്സംഗം ചെയ്യാൻ കഴിയും’’-എന്ന രീതിയിലുള്ള ചാറ്റുകളാണ്​ കൂടുതലും. പെൺകുട്ടികളുടെ മോർഫ്​ ചിത്രങ്ങളും ഇവരുടെ കൈവശമുണ്ട്​. ഡൽഹിയിലെ പ്രമുഖ കോളജിലെ 19കാരിയുടെ ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിപ്പിച്ചതായി റിപ്പോർട്ടുണ്ട്​. ഇതേതുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതി നൽകി. 

പെൺകുട്ടികളുടെ സമ്മതമോ അറിവോ കൂടാതെയാണ്​ ഫോ​ട്ടോകൾ പ്രചരിപ്പിക്കുന്നത്​. വിവരം പുറത്തായതോടെ ഡൽഹി വനിത കമീഷൻ പൊലീസിനും ഇൻസ്​റ്റഗ്രാമിനും നോട്ടീസയച്ചു. ഗ്രൂപ്പിലെ അംഗങ്ങളെ കുറിച്ച്​ വിവരങ്ങൾ നൽകാൻ ഡൽഹി പൊലീസ്​ ഇൻസ്​റ്റഗ്രാമിനോട്​ ആവശ്യപ്പെട്ടു. കുട്ടികളുടെ ക്രിമിനൽ, ബലാത്സംഗ മനോഭാവത്തി​​െൻറ സൂചനയാണിതെന്ന്​ ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാവിവാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsschool boyinstgram ChatroomGirls' Rape
News Summary - Schoolboy Held Over Shocking Chatroom That Talked About Girls' Rape -India News
Next Story