Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഗ്പൂരിൽ സ്കൂൾ വാൻ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചു

text_fields
bookmark_border
Nagpur  rape
cancel

മുംബൈ: നാഗ്പൂരിൽ സ്കൂൾ വാൻ ഡ്രൈവർ 14കാരിയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയായ പവൻ കോഹ്‌പാരെ (26) പെൺകുട്ടിയുടെ അയൽക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിക്കുന്നത് വരെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി തുടർന്നു. പിന്നീട് വീട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തുടരാൻ കോഹ്‌പാരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School van driver rapes Nagpur girl, blackmails her
Next Story