Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ വിദ്യാഭ്യാസ...

സ്​കൂൾ വിദ്യാഭ്യാസ ഫണ്ട്​ കേ​ന്ദ്രം വെട്ടിക്കുറക്കുന്നു

text_fields
bookmark_border
സ്​കൂൾ വിദ്യാഭ്യാസ ഫണ്ട്​ കേ​ന്ദ്രം വെട്ടിക്കുറക്കുന്നു
cancel

ന്യൂ​ഡ​ൽ​ഹി: സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്കാ​യി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ക്കാ​നൊ​രു​ങ്ങി കേ​​ന്ദ്ര സ​ർ​ക്കാ​ർ. 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക്​ ബ​ജ​റ്റി​ൽ പ്ര​ഖ്യ​പി​ച്ച ഫ​ണ്ടി​ൽ 3,000 കോ​ടി രൂ​പ കു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത​ത​ല ​േ​യാ​ഗം ച​ർ​ച്ച ചെ​യ്​​താ​യി കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​​​ന്ത്രാ​ല​യ​വു​മാ​യി (എം.​എ​ച്ച്.​ആ​ർ.​ഡി) ബ​ന്ധ​പ്പെ​ട്ട​ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​​ 56,536.63 കോ​ടി രൂ​പ​യാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.


ആ​ഴ്​​ച​ക​ൾ​ക്കു​മു​മ്പ്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ​യും എം.​എ​ച്ച്.​ആ​ർ.​ഡി​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ്​ ഫ​ണ്ട്​ കു​റ​ക്കു​ന്ന​ത്​ ച​ർ​ച്ച​യാ​യ​ത്. സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ മ​റ്റു സാ​മ്പ​ത്തി​ക മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ ഫ​ണ്ടും ല​ഭി​ക്കു​ന്ന​തി​ന്​ ശ്ര​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും എം.​എ​ച്ച്.​ആ​ർ.​ഡി ഉ​േ​​ദ്യാ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഹീ​ഫ​യി​ൽ​നി​ന്ന്​ (ഹ​യ​ർ എ​ജു​​ക്കേ​ഷ​ൻ ഫി​നാ​ൻ​സ്​ ഏ​ജ​ൻ​സി) ഫ​ണ്ട്​ ല​ഭ്യ​മാ​ക്കാ​നാ​കും. സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ അ​ത്ത​രം മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. വ്യ​ത്യ​സ്​​ത പ​ദ്ധ​തി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്നു​ണ്ട്. കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ന​വോ​ദ​യ വി​ദ്യാ​ല​യം തു​ട​ങ്ങി​യ​വ​ക്ക്​ പ​ണം അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. നി​ര​വ​ധി അ​ധ്യാ​പ​ക​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല.

3,000 കോ​ടി രൂ​പ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തോ​​ടെ എ​ങ്ങ​െ​ന ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​മെ​ന്ന്​ അ​റി​യി​ല്ലെ​ന്നും സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.
അ​തേ​സ​മ​യം, ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തെ ബാ​ധി​ക്കു​മെ​ന്നും​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​ന്ന വാ​ർ​ത്ത ​ഫേ​സ്​​ബു​ക്കി​ൽ പ​ങ്കു​വെ​ച്ച്​ ഡ​ൽ​ഹി മു​ഖ്യ​മ​​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsschool education fund
News Summary - school education fund-india news
Next Story