ഏഴാം ക്ലാസുകാരനെ വിദ്യാർഥികള്‍ തല്ലിക്കൊന്നു; മൃതദേഹം സ്കൂൾ അധികൃതർ കുഴിച്ചിട്ടു
text_fieldsഡെറാഡൂണ്‍: ഏഴാം ക്ലാസ് വിദ്യാർഥിയെ സീനിയര്‍ വിദ്യാർഥികള്‍ അടിച്ചുകൊന്നു. പുറംലോകം അറിയാതിരിക്കാനായി സ്കൂള്‍ അധികൃതര്‍ മൃതദേഹം കാമ്പസില്‍ കുഴിച്ചിടുകയും ചെയ്ത ു. ഡെറാഡൂണിൽ ഋഷികേശിനു സമീപമുള്ള ബോര്‍ഡിങ് സ്കൂളിൽ മാർച്ച് 10നാണ് സംഭവം. ഉത്തരാ ഖണ്ഡ് ബാലാവകാശ കമീഷെൻറ ഇടപെടലാണ് കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നെതന്ന് ഡെറാഡൂൺ പൊലീസ് സൂപ്രണ്ട് നിവേദിത കുക്റേതി പറഞ്ഞു.
സ്കൂള്‍ വിനോദയാത്രക്കിടെ 12കാരന് ബിസ്ക്കറ്റ് മോഷ്ടിച്ചുവെന്ന ആരോപണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോഷ്ടിച്ചയാളെ കണ്ടെത്തിയാലെ മുഴുവൻ കുട്ടികളെയും മേലിൽ പുറത്തയക്കൂവെന്ന് സ്കൂൾ അധികൃതർ ശഠിച്ചതോടെ ആരോപണ വിധേയനായ വിദ്യാർഥിയെ മുതിർന്നവർ ചേർന്ന് മർദിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റും വിക്കറ്റും ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവം മൂടിവെക്കാനായി ഹാപുർ സ്വദേശികളായ മാതാപിതാക്കെള പോലും അറിയിക്കാതെ കുട്ടിയുടെ മൃതദേഹം അധികൃതര്‍ സ്കൂൾ കാമ്പസില്‍ തന്നെ മറവുചെയ്തു.
കാമ്പസിൽനിന്ന് മൃതദേഹം വീണ്ടെടുത്ത പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ആന്തരാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്കൂള്‍ മാനേജര്‍, വാര്ഡന്, ഫിസിക്കല്‍ ട്രെയ്നിങ് ടീച്ചർ, രണ്ടു 12ാം ക്ലാസ് വിദ്യാർഥികള്‍ എന്നിവരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
