Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൻ സ്കോളർഷിപ്...

വൻ സ്കോളർഷിപ് കുംഭകോണം: സി.ബി.ഐ കേസെടു​ത്തു

text_fields
bookmark_border
വൻ സ്കോളർഷിപ് കുംഭകോണം: സി.ബി.ഐ കേസെടു​ത്തു
cancel

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന വ​ൻ സ്കോ​ള​ർ​ഷി​പ് കും​ഭ​കോ​ണ​ത്തി​ൽ സി.​ബി.​ഐ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നി​ല​വി​ലി​ല്ലാ​ത്ത​​തോ പൂ​ട്ടി​പ്പോ​യ​തോ ആ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ് അ​പേ​ക്ഷി​ക്കു​ക വ​ഴി 11.4​ കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ഡ​ൽ​ഹി, ഉ​ത്ത​ർ​​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ത​ട്ടി​പ്പ് അ​ര​​ങ്ങേ​റി​​യ​തെ​ന്നാ​ണ് സി.​ബി.​ഐ ക​ണ്ടെ​ത്ത​ൽ. 11, 12 ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഭി​ന്ന​ശേ​ഷി പോ​സ്റ്റ് മെ​​ട്രി​ക് ​ഉ​ൾ​​പ്പെ​ടെ ആ​റ് സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക​ൾ 2018ൽ ​ഏ​കീ​ക​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം സി.​ബി.​ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. 28 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 926 വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ൽ 11.41 കോ​ടി സ്കോ​ള​ർ​ഷി​പ് തു​ക ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി. നി​ല​വി​ലി​ല്ലാ​ത്ത പ​ല സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് നാ​ഷ​ന​ൽ സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ൽ വ​ഴി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. 2017ൽ ​അ​ട​ച്ചു​പൂ​ട്ടി​യ ജ​മ്മു -ക​ശ്മീ​രി​ലെ സ​ത്യം കോ​ള​ജ് ഓ​ഫ് എ​ജു​ക്കേ​ഷ​ൻ നാ​ഷ​ന​ൽ സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ലി​ൽ വ്യാ​ജ യൂ​സ​ർ ഐ.​ഡി​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ൽ സ്കോ​ള​ർ​ഷി​പ് ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​ൻ, ക​ർ​ണാ​ട​ക, ഒ​ഡി​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ 11 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ പേ​രി​ലും ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. ഈ ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രി​ക്ക​ലും പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiascholarshipCBIS
News Summary - Huge scholarship scam: CBI files case
Next Story