Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥിക്ക് ജാമ്യം

text_fields
bookmark_border
ബി.ജെ.പി സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥിക്ക് ജാമ്യം
cancel

തൂത്തുകൂടി: ബി.ജെ.പി സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാർഥി ലൂയിസ് സോഫിയക്ക് ജാമ്യം. തൂത്തുകുടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അതിനിടെ, പൊലീസിനെതിരെ പരാതിയുമായി സോഫിയയുടെ പിതാവ് രംഗത്തെത്തി. പൊലീസ് മകളെ ഉപദ്രവിച്ചുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് തമിഴിസൈ സൗന്ദര്‍രാജനെതിരെ സോഫിയ ഒന്നും പറഞ്ഞിട്ടില്ല. ബി.ജെ.പി സർക്കാറിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്നും തൂത്തുകുടിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പിതാവ് സാമി വ്യക്തമാക്കി.

ബി.ജെ.പിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കിയതിനാണ് കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയ​ അറസ്​റ്റിലായത്​. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനായിരുന്നു​ അറസ്​റ്റ്​.

ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള വിമാന യാത്രയിലാണ് സംഭവം. വിമാനത്തിനകത്ത്​ വെച്ച്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ തമിഴിസൈ സൗന്ദർരാജനു നേരെ സോഫിയ ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന്​ കാരണമാവുകയും സോഫിയയെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു.

തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധസമരത്തെക്കുറിച്ചും ചെന്നൈ സേലം എക്സ്പ്രസ് ഹൈവേക്കെതിരെയും വ്യാപകമായി ലൂയിസ് സോഫിയ എഴുതിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scholar who called BJP leader fascist gets bail, father alleges harassment
Next Story