ഡോണൾഡ് ട്രംപിന്റെ പേരിലും തട്ടിപ്പ്; കർണാടകയിൽ ഒരു കോടി രൂപ തട്ടി
text_fieldsബംഗളൂരു: കർണാടകയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകൾ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോണാൾഡ് ട്രംപിന്റെ പേരിനോട് സാമ്യമുള്ള ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ട്രംപിന്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്പനികൾ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുകയായിരുന്നു.
ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്പനികളിൽ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുത്തുകയുമായിരുന്നു. വൻ റിട്ടേൺ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ നിക്ഷേപകരിൽ നിന്നും പണം വാങ്ങിയതെന്ന് ഹവേരി സൈബർക്രൈം ഇക്കണോമിക്സ് ആൻഡ് നാർക്കോട്ടിക്സ് ഇൻസ്പെക്ടർ ശിവകുമാർ ആർ ഗാനചാരി പറഞ്ഞു. 15ലേറെ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപത്തിന് റിട്ടേൺ വാഗ്ദാനം ചെയ്തതിന് പുറമേ വർക്ക് ഫ്രം ഹോമിലൂടെ പണം നേടാം ട്രംപ് ഹോട്ടലിന്റെ വാടകവിഹിതം നൽകാം എന്നിവയെല്ലാം വാഗ്ദാനം ചെയ്തു തട്ടിപ്പുകാർ പണം തട്ടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

