Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.സി/എസ്​.ടി നിയമം:...

എസ്​.സി/എസ്​.ടി നിയമം: വാദം കേൾക്കുന്നത് തുറന്ന കോടതിയിൽ

text_fields
bookmark_border
എസ്​.സി/എസ്​.ടി നിയമം: വാദം കേൾക്കുന്നത് തുറന്ന കോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ചി​​​​​​​​​െൻറ വി​വാ​ദ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സാ​മൂ​ഹി​ക​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യം നൽകിയ ഹരജി ഇന്ന്​ പരിഗണിക്കും. ഉച്ചക്ക്​ രണ്ടുമണിക്കാവും​ ഹരജി പരിഗണിക്കുക. നേരത്തെ, കേന്ദ്രം നൽകിയ റിവ്യൂ ഹരജി തി​ര​ക്കി​ട്ടു കേ​ൾ​​ക്കേ​ണ്ട സാ​ഹ​ച​ര്യ​മില്ലെന്നായിരുന്നു ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചി​​​​​​​​െൻറ നിരീക്ഷണം. ഇതേതുടർന്ന്​ ഹരജി അ​ടു​ത്ത തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​വെ​ച്ചി​രി​ക്കുകയായിരുന്നു. 

എന്നാൽ, വിഷയം ക്രമസമാധാന പ്രശ്​നമായിരിക്കുകയാണെന്നും ഒമ്പതു പേ​രു​ടെ മ​ര​ണ​ത്തി​നും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്കും ഇത്​ ഇടയാക്കിയിട്ടുണ്ടെന്നും അതിനാൽ അടിയന്തര പ്രാധാന്യത്തോടെ കേസ്​ കേൾക്കണമെന്നും അറ്റോർണി ജനറൽ ​കെ.കെ വേണുഗോപാൽ കോടതിയിൽ ആവശ്യ​െപ്പട്ടു. കേസ്​ വിശാല ബെഞ്ചിന്​ വിട​ണമോ എന്ന കാര്യം അറ്റോർണി ജനറൽ കോടതിയെ അറിയിക്കണം. തുറന്ന കോടതിയിൽ തന്നെ കേസ്​ കേൾക്കാമെന്നും​ ജസ്​റ്റിസ്​ എ.കെ ഗോയൽ പറഞ്ഞു. 

കേ​സ്​ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ 150ഒാ​ളം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ സം​ഘ​ട​ന​ക​ളു​ടെ അ​ഖി​ലേ​ന്ത്യ കോ​ൺ​​ഫെ​ഡ​റേ​ഷ​നും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ദ​ലി​ത്​ നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ മാ​ർ​ച്ച്​ 20ലെ ​സു​പ്രീം​കോ​ട​തി വി​ധി, രാ​ജ്യ​ത്ത്​ ദ​ലി​ത്​ പീ​ഢ​ന​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന്​ നേ​ര​ത്തെ ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ട​താ​ണ്. 

നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥാ​പി​ത ത​ത്വ​ങ്ങ​ളും ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളും സു​പ്രീം​കോ​ട​തി വി​ധി ക​ണ​ക്കി​ലെ​ടു​ക്കാ​തെ പോ​യിയെന്ന്​ സർക്കാറി​​​​​​​​െൻറ റിവ്യുഹരജിയിൽ പറയുന്നു. ക​ർ​ക്ക​ശ വ്യ​വ​സ്​​ഥ​ക​ൾ ഉ​ണ്ടാ​യി​ട്ടു​പോ​ലും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​ത്​ ഉ​ത്​​ക​ണ്​​ഠ​ജ​ന​ക​മാ​ണ്. ദ​ലി​ത്​ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്​ വി​ട്ട​യ​ക്കു​ന്ന​വ​രു​ടെ തോ​ത്. ദ​ലി​ത്​ അ​തി​ക്ര​മ നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്തു​േ​മ്പാ​ൾ, അ​തി​നോ​ടു​ള്ള പേ​ടി കു​റ​യും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൂ​ടും. ദ​ലി​തു​ക​ൾ കൂ​ടു​ത​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടുമെന്നും റിവ്യൂ ഹരജിയിൽ വ്യക്​തമാക്കുന്നു. 

ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യ​ല്ല ഒ​രു നി​യ​മ​വ്യ​വ​സ്​​ഥ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ അ​ടി​സ്​​ഥാ​ന​മാ​കേ​ണ്ട​ത്. പ്ര​തി​ക്ക്​ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ്​ നി​യ​മ​ത്തി​​​​​​​​​െൻറ ന​െ​ട്ട​ല്ല്. അ​ത്​ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യാ​ൽ അ​തി​ക്ര​മം ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തെ ത​ന്നെ ബാ​ധി​ക്കുമെന്നും ഹരജയിൽ ചൂണ്ടിക്കാട്ടുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DALIT PROTESTmalayalam newsReview pleaSC/ST Actsupreme court
News Summary - SC/ST Act Review Plea Consider Today Itself - India News
Next Story