Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഹരജി; ഇന്ന് സുപ്രീംകോടതി പരിഗണിക്കും

text_fields
bookmark_border
https://www.madhyamam.com/tags/supreme-court
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. മറ്റ് രണ്ട് തെര​ഞ്ഞെടുപ്പ് കമീഷണർമാരുടെയോ അനുമതിയോ ശുപാർശയോ ഇല്ലാതെ ചീഫ് ഇലക്ഷൻ കമീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ചാണ് ഹരജികൾ ഫയൽ ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പട്ന സ്വദേശിയായ രാകേഷ് കുമാർ സിങ്, അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി തുടങ്ങിയവരാണ് ഹർജിക്കാർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ തീരുമാനമെന്ന ചട്ടത്തെ ലംഘിച്ച്, ഗ്യാനേഷ് കുമാർ വ്യക്തിപരമായി അധികാരം പ്രയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആ നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സെ​പ്റ്റം​ബ​ർ 23ന് ‘ഇ​ന്ത്യ​ൻ എ​ക്സ്പ്രസ്’ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്വേഷണ റിപ്പോർട്ട് പ്രകാരം തെര​ഞ്ഞെ​ടു​പ്പ് ക​മീഷ​ണർ​മാ​രാ​യ സു​ഖ്ബീ​ർ സിങ് സ​ന്ധു​വും വി​വേ​ക് ​ജോ​ഷി​യും പ​ത്ത് മാ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് 14 ത​വ​ണ​യെ​ങ്കി​ലും വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നങ്ങ​ൾക്കും ഉ​ത്ത​ര​വു​ക​ൾ​ക്കും എ​തി​രെ ഔ​ദ്യോ​ഗി​ക​മാ​യി എ​തി​ർ​പ്പു​ക​ൾ ഉന്നയിച്ചിട്ടുണ്ട്. വോട്ടർ രജിസ്ട്രേഷനായുള്ള ‘ഫോം 6’ൽ വരുത്തിയ മാറ്റങ്ങൾ, കമീഷനിലെ മറ്റ് അംഗങ്ങളുടെ വിയോജിപ്പ് മറികടന്നാണ് നടപ്പിലാക്കിയത് എന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഗോവ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SC To Hear Plea Against Gyanesh Kumar
Next Story