Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്ലിം സമുദായത്തെ...

മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നു; പരിപാടി സംപ്രേഷണം ചെയ്യേണ്ടെന്ന് സുപ്രീംകോടതി

text_fields
bookmark_border
മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നു; പരിപാടി സംപ്രേഷണം ചെയ്യേണ്ടെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ല്‍ഹി: മു​സ്​​ലിം വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന ടി.​വി ഷോ ​ജ​സ്​​റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് വി​ല​ക്കി. സി​വി​ല്‍ സ​ര്‍വി​സി​ലേ​ക്ക് മു​സ്​​ലിം ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ വ​രു​ന്ന​ത് ജി​ഹാ​ദും ഭീ​ക​ര​ത​യു​മാ​ക്കി അ​വ​ത​രി​പ്പി​ച്ച സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ 'ബി​ന്ദാസ് ബോ​ല്‍' പ​രി​പാ​ടി​യാ​ണ് ജ​സ്​​റ്റി​സു​മാ​രാ​യ ഇ​ന്ദു മ​ല്‍ഹോ​ത്ര, കെ.​എം ജോ​സ​ഫ് എ​ന്നി​വ​ര്‍ കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ച് വി​ല​ക്കി​യ​ത്.

ഇ​തു​വ​രെ സം​പ്രേ​ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡു​ക​ളും ഇ​നി ചെ​യ്യാ​നി​രി​ക്കു​ന്ന​തും വി​ല​ക്കി​യ സു​പ്രീം​കോ​ട​തി മ​റ്റു പേ​രു​ക​ളി​ല്‍ അ​വ കാ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

മു​സ്​​ലിം സ​മു​ദാ​യ​ത്തെ നി​ന്ദി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ് സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ ''യു.​പി.​എ​സ്.​സി ജി​ഹാ​ദ്' പ​രി​പാ​ടി എ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് തു​ട​ര്‍ന്നു. അ​തി​നാ​ല്‍, കേ​ബി​ള്‍ ടി.​വി നി​യ​മ​പ്ര​കാ​രം ഒ​രു പ​രി​പാ​ടി​ക്കാ​യു​ള്ള ച​ട്ട​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഞ​ങ്ങ​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. രാ​ജ്യ​ത്തെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​െൻറ കേ​ന്ദ്ര ബി​ന്ദു​വാ​യി​ത്തീ​ര്‍ന്നി​രി​ക്കു​ന്നു ഈ ​പ​രി​പാ​ടി​യെ​ന്നാ​ണ് പ​രാ​തി. സി​വി​ല്‍ സ​ര്‍വി​സി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ മു​സ്​​ലിം​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട് എ​ന്ന് പ​രി​പാ​ടി പ്ര​ഖ്യാ​പി​ക്കു​ന്നു​മു​ണ്ട്.

രാ​ജ്യ​ത്തി​െൻറ സു​പ്രീം​കോ​ട​തി എ​ന്ന നി​ല​ക്ക് മു​സ്​​ലിം​ക​ള്‍ സി​വി​ല്‍ സ​ര്‍വി​സി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്നു എ​ന്നു പ​റ​യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സു​ദ​ര്‍ശ​ന്‍ ചാ​ന​ല്‍ മേ​ധാ​വി​യെ ജ​സ്​​റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudarshan TVvilify Muslimssupreme court
Next Story