പുരി രഥയാത്രക്ക് സ്റ്റേ; അനുവദിച്ചാൽ ജഗന്നാഥൻ പൊറുക്കില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള രഥ യാത്ര സുപ്രീംകോടതി സ്റ്റേ ചെയ്തു. രഥ യാത്രക്ക് അനുമതി നൽകിയാൽ ജഗന്നാഥൻ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞാണ് കോടതി യാത്ര സ്റ്റേ ചെയ്തത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യത്തിലുള്ള താൽപര്യവും പൗരൻമാരുടെ സുരക്ഷയും മുൻനിർത്തി ഇത്തവണത്തെ രഥയാത്രക്ക് അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
മഹാമാരിക്കിടെ വലിയ കൂടിച്ചേരലുകൾ നടക്കരുത്. അതിനാൽ ഇത്തവണത്തെ രഥയാത്രക്ക് അനുമതി നൽകുകയാണെങ്കിൽ ജഗന്നാഥൻ തങ്ങളോട് പൊറുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രഥയാത്രയോ തീർഥാടകരുടെ ഘോഷയാത്രയോ ബന്ധപ്പെട്ട നടപടിക്രമങ്ങളും അനുവദിക്കരുതെന്ന് ഒഡീഷ സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു.
രഥയാത്ര റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒഡീഷയിലെ ഒരു എൻ.ജി.ഒ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. 10 മുതൽ 12 വരെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന രഥയാത്രയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് പെങ്കടുക്കാറ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
