ട്രാൻസ്ജെൻഡർ നിയമ ഭേദഗതിയിൽ ഹൈകോടതി നടപടികൾക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് വിവിധ ഹൈകോടതികളിൽ സമർപ്പിച്ച ഹരജികളിൽ തുടർനടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി.
കേരളം, ഡൽഹി, രാജസ്ഥാൻ, കർണാടക, ഡൽഹി ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് തുടർനടപടികൾ സ്റ്റേ ചെയ്തത്.
വ്യത്യസ്ത കോടതികൾ വെവ്വേറെ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ നല്ലത് എല്ലാ ഹരജികളും ഏതെങ്കിലും ഒരു ഹൈകോടതിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ സുപ്രീംകോടതി തന്നെ നേരിട്ട് തീർപ്പാക്കുകയോ ചെയ്യുന്നതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹരജി ജൂലൈയിൽ വീണ്ടും പരിഗണിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

