Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്​ജീവ്​ ഭട്ടി​െൻറ...

സഞ്​ജീവ്​ ഭട്ടി​െൻറ ഭാര്യയുടെ ആരോപണം; ഗുജറാത്ത്​ സർക്കാർ മറുപടി നൽകണം -​സുപ്രീം കോടതി

text_fields
bookmark_border
സഞ്​ജീവ്​ ഭട്ടി​െൻറ ഭാര്യയുടെ ആരോപണം; ഗുജറാത്ത്​ സർക്കാർ മറുപടി നൽകണം -​സുപ്രീം കോടതി
cancel

ന്യൂഡൽഹി: മുൻ ഗുജറാത്ത്​ പൊലീസ്​ ഒാഫീസർ സഞ്​ജീവ്​ ഭട്ടി​​​െൻറ ഭാര്യ ശ്വേത ഭട്ട്​ നൽകിയ ഹരജിയിൽ സുപ്രീം കോടതി ഗുജറാത്ത്​ സർക്കാറിനോട്​ വിശദീകരണം തേടി. സഞ്​ജീവ്​ ഭട്ടിനെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്​ തടസ്സം നിൽക്കുന്നുവെന്ന്​ ആരോപിച്ചാണ്​ ശ്വേത ഭട്ട്​ കോടതിയെ സമീപിച്ചത്​.

ശ്വേത ഹരജിയിൽആരോപിച്ച കാര്യങ്ങൾ സത്യമാണെങ്കിൽ അത്​ ഗുരുതരമാണെന്ന്​ കോടതി നിരീക്ഷിച്ചു. സാധാരണയായി പ്രതിയാണ്​ കോടതിയിൽ എത്തുക. എന്നാൽ ഇൗ കേസിൽ പ്രതിയുടെ ഭാര്യ കോടതിയിൽ എത്തിയിരിക്കുകയാണ്​. ഒരു പൗരൻ ഗുരുതര ആരോപണം ഉന്നയിക്കുകയാണെങ്കിൽ സർക്കാർ അതിനു മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം, കേസിൽ വെള്ളിയാഴ്​ച മറുപടി നൽകുമെന്ന്​ ഗുജറാത്ത്​ സർക്കാറിനെ പ്രതിനിധീകരിച്ച്​​ ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗി കോടതിയെ അറിയിച്ചു. ഒക്​ടോബർ നാലിനാണ്​ കേസിലെ അടുത്ത വാദം കേൾക്കൽ.

നരേന്ദ്രമോദി സർക്കാറിനെ നിശിതമായി വിമർശിച്ച്​ രംഗത്ത്​ വന്നിരുന്ന സഞ്​ജീവ്​​ ഭട്ടിനെ 22 വർഷം മുമ്പത്തെ ഒരു കേസുമായി ബന്ധപ്പെട്ടാണ്​​ അറസ്​റ്റള ചെയ്​തത്​. അനധികൃതമായി അവധിയെടുത്തെന്ന കുറ്റം ചുമത്തി 2015ൽ സഞ്​ജീവ്​ ഭട്ടിനെ സർവീസിൽ നിന്ന്​ പിരിച്ചു വിടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSanjiv BhattGujarat GovernmentSwetha bhattsupreme court
News Summary - SC Seeks Gujarat Govt Response on Plea by Sanjiv Bhatt's Wife -india news
Next Story