Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാ​തി വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി അ​റി​യി​ക്ക​ണം; സെ​ൻ​സ​സി​ൽ സു​പ്രീം​കോ​ട​തി

text_fields
bookmark_border
കേ​ന്ദ്ര​ത്തി​നും സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റി​നും നി​ർ​ദേ​ശം ന​ൽ​കി
Supreme Court
cancel
camera_alt

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ്​ (സെ​ൻ​സ​സ്) ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ അം​ഗീ​കൃ​ത ന​ട​പ​ടി ക്ര​മം (സ്റ്റാ​ൻ​ഡേ​ഡ് ഓ​പ​റേ​റ്റി​ങ് പ്രൊ​സീ​ജ​ർ -എ​സ്‌.​ഒ.​പി) ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

ജാ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ പ​രി​ശോ​ധി​ച്ച് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള രീ​തി​ശാ​സ്ത്രം എ​ന്താ​ണെ​ന്ന കാ​ര്യം ഇ​തി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ടും സെ​ൻ​സ​സ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റി​നോ​ടും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ മാ​ല്യ ബാ​ഗ്ചി, ജ​സ്റ്റി​സ് വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

ജാ​തി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​തെ അ​ട്ടി​മ​റി ന​ട​ത്താ​വു​ന്ന ത​ര​ത്തി​ലാ​ണ്​ സെ​ൻ​സ​സ്​ ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ.

സെ​ൻ​സ​സി​നാ​യു​ള്ള അം​ഗീ​കൃ​ത ന​ട​പ​ടി ക്ര​മ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ്​ ഒ​രാ​ഴ്ച​ക്ക​കം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

ആ​ഗ​സ്റ്റ് 14-ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം ന​ട​ക്കു​ന്ന സെ​ൻ​സ​സി​ൽ ജാ​തി​സം​ബ​ന്ധി​യാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ ആ​കാ​ശ് ഗോ​യ​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ഒ​ക്ടോ​ബ​ർ 12ന്​ ​പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ സെ​ൻ​സ​സി​നാ​യി നി​ല​വി​ൽ പി​ന്തു​ട​രു​ന്ന അം​ഗീ​കൃ​ത ന​ട​പ​ടി ക്ര​മം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ബെ​ഞ്ച് സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SC Seeks Census Caste SOP Within Week
Next Story