Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എല്ലാം ഞങ്ങൾക്കറിയാം, പരിശോധിക്കും’; തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി

text_fields
bookmark_border
‘എല്ലാം ഞങ്ങൾക്കറിയാം, പരിശോധിക്കും’; തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) സംബന്ധിച്ച തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന ആരോപണങ്ങളിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സുപ്രീം കോടതി. ‘എല്ലാം ഞങ്ങൾക്കറിയാം. ഞങ്ങൾ പരിശോധിക്കും’-ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഹർജിക്കാർക്ക് ഇസിഐയുടെ സത്യവാങ്മൂലത്തിന് മറുപടി നൽകുന്നതിനായി കേസ് നവംബർ 17ലേക്ക് ബെഞ്ച് മാറ്റി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇൻഡ്യ മുന്നണി നേതാക്കൾക്കും വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എ.എം. സിങ്‍വി, തീരുമാനങ്ങൾ ഏകകണ്ഠമായാണോ എടുത്തതെന്ന് വ്യക്തമാക്കാൻ ഫയൽ നോട്ടുകളും ഇ.സി.ഐയുടെ ആഭ്യന്തര ആശയവിനിമയങ്ങളും സംരക്ഷിക്കാൻ ഉത്തരവിടണമെന്ന് അഭ്യർഥിച്ചു. ‘ഈ മുഴുവൻ വിഷയവും തീരുമാനമെടുക്കൽ പ്രക്രിയ, കൂടിയാലോചന, തീരുമാനം ഏകകണ്ഠമായിരുന്നോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു’ -സിങ്‍വി വാദിച്ചു.

തൃണമൂൽ കോൺഗ്രസ് എം.പി ഡോലാ സെന്നിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മേനക ഗുരുസ്വാമി, ഇസിഐയുടെ സത്യവാങ്മൂലം യഥാർത്ഥത്തിൽ ഹർജിക്കാരുടെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം6 തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തിയെന്നും, സുപ്രീം കോടതി ഇത് അംഗീകരിച്ചതായി തെറ്റായ പ്രസ്താവന ഇറക്കിയെന്നും അവർ ആരോപിച്ചു. എന്നാൽ ഈ വാദങ്ങളെ ഇ.സി.ഐക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനിന്ദർ സിങ് ‘വെറും വാചാടോപം’ എന്ന് വിശേഷിപ്പിച്ച് എതിർത്തു.

തിങ്കളാഴ്ച സമർപ്പിച്ച സംയുക്ത സത്യവാങ്മൂലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവർ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കാൻ ഉത്തരവുകൾ പുറപ്പെടുവിച്ചത് ‘ഏകകണ്ഠമായാണ്’ എന്ന് വ്യക്തമാക്കി.

ഇ.സി.ഐയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതിയിലാണ് ഈ സംയുക്ത സത്യവാങ്മൂലം സമർപ്പിച്ചത്. 2025 ജൂൺ 24 ലെ ഉത്തരവിൽ തുടങ്ങി, മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കാൻ 2025 ഒക്ടോബർ 27, 2026 മെയ് 14 തീയതികളിൽ പുറപ്പെടുവിച്ചതുൾപ്പെടെയുള്ള മൂന്ന് എസ്.ഐ.ആർ ഉത്തരവുകളും ഭരണഘടനയുടെ 324-ാം അനുച്ഛേദവും, 2023 ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അർഥർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ടും അനുസരിച്ച് കമ്മീഷന്റെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് പുറപ്പെടുവിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും ഏകകണ്ഠമായ തീരുമാനപ്രകാരമാണ് സത്യവാങ്മൂലം ഫയൽ ചെയ്യാൻ അംഗീകാരം നൽകിയതെന്നും സാമൂഹിക പ്രവർത്തകൻ രാകേഷ് കുമാർ സിംഗിന്റെ ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SC says will examine all aspects of EC functioning
Next Story