Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡിക്കെതിരെ സുപ്രീംകോടതി; സ്വയം നിയമമാകരുതെന്ന്

text_fields
bookmark_border
Enforcement directorate, Supreme Court
cancel

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇ.ഡി) കടുത്ത പരാമർശവുമായി സുപ്രീംകോടതി. ഇ.ഡിക്ക് സ്വയം നിയമമാകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിലാണ് സുപ്രീംകോടതി പരാമർശം.

കേസിലെ പ്രതികൾക്കെതി​​രെ നടപടിയുമായി നീങ്ങുന്നതിൽനിന്ന് ഇ.ഡിയെയും ഉത്തർപ്രദേശ് സർക്കാറിനെയും സുപ്രീം കോടതി വീണ്ടും വിലക്കി. കേസിൽ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെയും മകൻ യാഷ് തുതേജയെയും അറസ്റ്റ് ചെയ്യുന്നതിനാണ് വിലക്ക്.

സുപ്രിംകോടതി വിലക്കിയിട്ടും ഇ.ഡി അന്വേഷണവുമായി മുന്നോട്ടുപോയെന്ന് കുറ്റാരോപിതർ കോടതിയെ അറിയിച്ചു. ഇ.ഡി അന്വേഷണം ജൂലൈ 19ന് സുപ്രീം കോടതി തടഞ്ഞ ശേഷവും ഉദ്യോഗസ്ഥർക്കെതിരെ യു.പി പൊലീസ് നടപടിയെടുത്തതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ നിർദേശപ്രകാരമാണ് പൊലീസ് നീക്കം. കോടതി നടപടി മറികടന്നാണ് ഇതെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC says ED Can’t Be a Law Unto Itself
Next Story