Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വർഷങ്ങൾക്കുശേഷം ജാമ്യം റദ്ദാക്കുന്നത് ശരിയല്ല’ -ലാലുവിന് സുപ്രീംകോടതിയുടെ ആശ്വാസം

text_fields
bookmark_border
2019ൽ ഹൈകോടതി ജാമ്യം നൽകിയതിനെയാണ് സി.ബി.ഐ ചോദ്യംചെയ്തത്
‘വർഷങ്ങൾക്കുശേഷം ജാമ്യം റദ്ദാക്കുന്നത് ശരിയല്ല’ -ലാലുവിന് സുപ്രീംകോടതിയുടെ ആശ്വാസം
cancel
camera_alt

ലാലു പ്രസാദ് യാദവ്

ന്യൂ​ഡ​ൽ​ഹി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ.​ജെ.​ഡി (രാഷ്​ട്രീയ ജനത ദൾ) അധ്യക്ഷനുമാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ചത് ശരിവെച്ച് സുപ്രീംകോടതി. ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച്‌ തള്ളി.

ശിക്ഷ റദ്ദാക്കണമെന്ന ലാലുവിന്റെയും ശിക്ഷ വർധിപ്പിക്കണമെന്ന സി.ബി.ഐയുടെയും അപ്പീലുകൾ ആറുമാസത്തിനുള്ളിൽ കേൾക്കാൻ ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ലാലുവിനെ ഏഴുവർഷം തടവിനാണ്‌ വിചാരണക്കോടതി 2017ൽ ശിക്ഷിച്ചത്‌. 2019ൽ ശിക്ഷ മരവിപ്പിച്ച്‌ ഹൈകോടതി ജാമ്യം നൽകുകയായിരുന്നു.

ലാലുവിന് ലഭിച്ച സ്വാതന്ത്ര്യത്തിൽ ആറ് വർഷത്തിന് ശേഷം ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ട് എട്ട് വർഷം കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടി. സി.ബി.ഐയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകനായി കപിൽ സിബലുമാണ് കോടതിയിൽ ഹാജരായത്.

വിചാരണക്കിടെ, രണ്ട് തവണ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ലാലു പ്രസാദ് യാദവ് നൽകിയ ഹർജി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തള്ളിയതെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. ലാലു തന്റെ ശിക്ഷയുടെ പകുതി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചതെന്നും എന്നാൽ, ഇത് വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാദവ് അനുഭവിച്ച തടവുശിക്ഷ കണക്കാക്കുന്നതിൽ ഹൈകോടതിക്ക് പിഴവ് പറ്റി. ജഡ്‌ജിയുടെ കണക്കുകൂട്ടൽ തെറ്റാണെന്നും ലാലു തുടർച്ചയായി ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും എസ്.വി. രാജു വാദിച്ചു.

എന്നാൽ, രണ്ടാമത്തെ ശിക്ഷക്ക് മുമ്പ് ലാലു ആദ്യ ശിക്ഷ അനുഭവിച്ചിരിക്കണമെന്ന മുഴുവൻ വാദവും പൂർണമായി തെറ്റാണെന്ന് പറഞ്ഞ് കപിൽ സിബൽ സോളിസിറ്റർ ജനറലിന്റെ വാദം നിരാകരിച്ചു. ജഡ്‌ജി ഒരു ഏകീകൃത അളവുകോൽ പ്രയോഗിച്ചുവെന്നും അത് ജഡ്‌ജിയുടെ വിവേചനാധികാരമാണെന്നും സിബൽ ചൂണ്ടിക്കാട്ടി.

ശിക്ഷകൾ ഒരേസമയം നടപ്പിലാക്കുന്നതും തുടർച്ചയായി നടപ്പിലാക്കുന്നതും കൈകാര്യം ചെയ്യുന്ന ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 427 അന്തിമ വിധിനിർണയ ഘട്ടത്തിൽ മാത്രമേ ബാധകമാകൂ. ശിക്ഷയുടെ ഇടക്കാല ജാമ്യം/ശിക്ഷാവിരാമം പരിഗണിക്കുമ്പോൾ ഇത് ബാധകമാകില്ലെന്നും സിബൽ കൂട്ടിച്ചേർത്തു. അതേസമയം, ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുന്നതിനേക്കാൾ, അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 89 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന ദി​യോ​ഘ​ർ ട്ര​ഷ​റി കേ​സി​ൽ ലാ​ലു കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി മൂ​ന്ന​ര വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ക്കുകയായിരുന്നു. ശി​ക്ഷ​യു​ടെ പ​കു​തി പൂ​ർ​ത്തി​യാ​ക്കി​യ​തി​നാലാണ് ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC Rejects Lalu Bail Cancellation Plea
Next Story