400 വർഷം പഴക്കമുള്ള മാഞ്ച മസ്ജിദ് സമുച്ചയ ഭാഗം പൊളിക്കാൻ സുപ്രീംകോടതി അനുമതി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അഹ്മദാബാദിൽ 400 വർഷം പഴക്കമുള്ള മാഞ്ച മസ്ജിദ് സമുച്ചയ ഭാഗം പൊളിക്കാൻ ഗുജറാത്ത് ഹൈകോടതി അനുമതി നൽകിയത് സുപ്രീംകോടതി ശരിവെച്ചു. റോഡ് വികസനത്തിനായി പൊളിക്കാനാണ് അഹ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് നൽകിയത്.
ഇതിനെതിരെ മാഞ്ച മസ്ജിദ് ട്രസ്റ്റ് നൽകിയ ഹരജി സെപ്റ്റംബറിൽ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചത്. മാഞ്ച മസ്ജിദ് മുഗൾ കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് കരുതുന്നത്.
മതപരവും സാംസ്കാരികവും പൈതൃകപരവുമായ സവിശേഷത പരിഗണിച്ച് സംരക്ഷിക്കണമെന്നാണ് മാഞ്ച മസ്ജിദ് ട്രസ്റ്റ് വാദിച്ചത്. റോഡ് വികസനത്തിനായി പള്ളി പൊളിക്കുന്നത് പൊതുജന താൽപര്യാർഥമാണെന്നും അതിൽ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരങ്ങിയ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

