അസം പൗരത്വഭേദഗതി: അന്തിമ കരട് പ്രസിദ്ധീകരിക്കാനുള്ള തീയതി നീട്ടാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അസം പൗരത്വഭേദഗതി പട്ടികയുടെ അന്തിമ കരട് പ്രസിദ്ധീകരിക്കാനുള്ള തീയതി ജൂലൈ 31ൽ നിന്ന് നീട് ടാനാവില്ലെന്ന് സുപ്രീംകോടതി. അസം ചിഫ് സെക്രട്ടറി, സംസ്ഥാന കോ-ഒാഡിനേറ്റർ പ്രതീക് ഹജേല എന്നിവർ ചേർ ന്ന് ഏഴ് ദിവസത്തിനകം പൗരത്വ രജിസ്റ്റർ പരിശോധനയിൽ ഹിയറിങ് നടത്തേണ്ട കാര്യങ്ങൾ തീരുമാനിക്കണമെന്നും അതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ട നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു.
അസം സർക്കാറാണ് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെയും ഹരജി പരിഗണിച്ച കോടതി കരട് പ്രസിദ്ധീകരണത്തിന്‍റെ തിയതി നീട്ടില്ലെന്ന് അറിയിച്ചിരുന്നു. പട്ടികയിൽ നിന്ന് പുറത്തായ 40 ലക്ഷത്തിലേറെ ആളുകൾക്കെതിരെ ഒരു ബലപ്രയോഗ നടപടിയുമെടുക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
