ഹാപുർ ആൾക്കൂട്ട കൊലയിൽ ഉത്തരവിന് സുപ്രീംകോടതി വിസമ്മതിച്ചു
text_fieldsന്യൂഡൽഹി: ഹാപുർ ആൾക്കൂട്ട കൊലയിൽ തുടർ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാറിന് നിർദേശം നൽകാൻ സുപ്രീംകോട തി തയാറായില്ല. ഖാസിം ഖുറൈശി എന്ന മാംസക്കച്ചവടക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിക് കണമെന്ന ആവശ്യത്തിൽ വിചാരണ കോടതിതന്നെ തീരുമാനമെടുക്കെട്ട എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോ യ് അധ്യക്ഷനായ ബെഞ്ച് യു.പി സർക്കാറിന് പ്രത്യേക നിർദേശം നൽകാൻ വിസമ്മതിച്ചത്.
കൊല്ലപ്പെട്ട കാസിം ഖുറൈശിയുടെ ബന്ധു സമീഉദ്ദീൻ സമർപ്പിച്ച ഇടക്കാല അപേക്ഷയാണ് ജസ്റ്റിസ് അനിരുദ്ധ ബോസ് കൂടി അടങ്ങുന്ന ബെഞ്ച് തള്ളിയത്. ഖാസിം ഖുറൈശിയുടെ രണ്ട് സഹോദരങ്ങൾ ക്രിമിനൽ നടപടിക്രമം 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകൾകൂടി പരിഗണിച്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കാനാണ് ബന്ധു ആവശ്യപ്പെട്ടത്.
ഹാപുർ ആൾക്കൂട്ട കൊലയിൽ തൽസ്ഥിതി റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഏപ്രിൽ എട്ടിന് സുപ്രീംകോടതി നിർദേശം നൽകിയതിനെ തുടർന്നായിരുന്നു ഇത്.
കഴിഞ്ഞ വർഷം ജൂൺ 18നാണ് ഖാസിം ഖുറൈശിയെ കൊലപ്പെടുത്തുകയും സമീഉദ്ദീനെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത ഗോരക്ഷഗുണ്ടകളുടെ ആക്രമണം നടന്നത്. തുടർന്ന് സെപ്റ്റംബർ അഞ്ചിന് മീറത്ത് െഎ.ജിയോട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ട് സമീഉദ്ദീൻ നേരത്തെ ഹരജി സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
