Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.സി-എസ്.ടി നിയമത്തിലെ ഭേദഗതി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിൽ കൊണ്ടു വന്ന ഭേദഗതി സ ്റ്റേ െചയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരാതികൾ ലഭിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി വിധി മറി കടക്കാൻ കൊണ്ടു വന്ന ഭേദഗതി സ്റ്റേ ചെയ്യാനാണ് വിസമ്മതിച്ചത്.
മാർച്ച് 20ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളും ഭേദഗതിക്കെതിരായ ഹരജികളും ഒരുമിച്ചു പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
ഹരജികൾ ഉചിതമായ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് നിശ്ചയിക്കുമെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേരള സർക്കാർ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
