Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എ.പി.എ ജാമ്യ തർക്കം...

യു.എ.പി.എ ജാമ്യ തർക്കം വിശാല ബെഞ്ചിന്

text_fields
bookmark_border
യു.എ.പി.എ ജാമ്യ തർക്കം വിശാല ബെഞ്ചിന്
cancel

ന്യൂ​ഡ​ൽ​ഹി: ജാ​മ്യ​മാ​ണ് നി​യ​മ​മെ​ന്നും ജ​യി​ൽ അ​പ​വാ​ദ​മാ​ണെ​ന്നു​മു​ള്ള നി​യ​മ ത​ത്ത്വം യു.​എ.​പി.​എ കേ​സു​ക​ൾ​ക്കും ബാ​ധ​ക​മാ​ണോ​യെ​ന്ന വി​ഷ​യം സു​പ്രീം​കോ​ട​തി വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. യു.​എ.​പി.​എ ചു​മ​ത്തി ഭീ​ക​ര കേ​സു​ക​ളി​ൽ ജ​യി​ലി​ല​ട​ച്ച​വ​രു​ടെ ജാ​മ്യ​ത്തി​ൽ എ​ന്ത് നി​ല​പാ​ടെ​ടു​ക്ക​ണം എ​ന്ന് കെ.​എ. ന​ജീ​ബ് കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച വി​ധി മു​ന്നി​ൽ​വെ​ച്ച് വി​ശാ​ല ബെ​ഞ്ച് തീ​ർ​പ്പാ​ക്കും.

പൗ​ര​ത്വ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തി​ന് ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം ന​ൽ​കാ​ത്ത സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ചി​ന്റെ വി​ധി സു​പ്രീം​കോ​ട​തി​യു​ടെ ത​ന്നെ അ​തി​നി​ശി​ത​മാ​യ വി​മ​ർ​ശ​ന​മേ​റ്റു​വാ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മ​ർ​ശ​ന​മേ​റ്റ ബെ​ഞ്ചി​ലെ ജ​സ്റ്റി​സ് അ​ര​വി​ന്ദ് കു​മാ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ബെ​ഞ്ച് വി​ഷ​യം വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത്.

സു​പ്രീം​കോ​ട​തി​യു​ടെ ഒ​രു ബെ​ഞ്ചി​ന്റെ വി​ധി​ക്ക് മ​റ്റൊ​രു ബെ​ഞ്ച് എ​തി​ര​ഭി​പ്രാ​യ​ത്തി​ലൂ​ടെ മ​റു​പ​ടി പ​റ​യു​ക​യ​ല്ല വേ​ണ്ട​തെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന​യു​ടെ​യും ഉ​ജ്ജ​ൽ ഭു​യ്യാ​ന്റെ​യും ന​ട​പ​ടി​യെ ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​റും വ​രാ​ലെ​യും വി​മ​ർ​ശി​ച്ചു. തു​ട​ർ​ന്ന് ഖാ​ലി​ദ് സൈ​ഫി​ക്കും ത​സ്‍ലീം അ​ഹ്മ​ദി​നും ആ​റ് മാ​സം ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഉ​മ​റി​നെ​യും ശ​ർ​ജീ​ലി​നെ​യും പോ​ലെ പൗ​ര​ത്വ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തി​ന് ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​വ​രാ​ണ് ഇ​രു​വ​രും.

വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ കെ.​എ. ന​ജീ​ബ് കേ​സി​ൽ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി യു.​എ.​പി.​എ കേ​സു​ക​ളി​ൽ വി​ചാ​ര​ണ നീ​ണ്ടു​പോ​യാ​ൽ യാ​ന്ത്രി​ക​മാ​യി ജാ​മ്യം ന​ൽ​കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഒ​ന്ന​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​റും പി.​ബി. വ​രാ​ലെ​യും വ്യ​ക്ത​മാ​ക്കി.

പാ​ർ​ല​​മെ​ന്റ് ജാ​മ്യ​ത്തി​ന് നി​യ​ന്ത്ര​ണം വെ​ക്കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം അ​നു​ച്ഛേ​ദം എ​ങ്ങ​നെ പ്ര​യോ​ഗി​ക്കാ​നാ​കു​മെ​ന്നും ബെ​ഞ്ച് ചോ​ദി​ച്ചു. വി​ഷ​യം തീ​ർ​പ്പാ​ക്കാ​നാ​യി വ​ലി​യ ബെ​ഞ്ചി​ന് വി​ട​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നോ​ട് ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടം​ഗ ബെ​ഞ്ചി​ന്റെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ വി​ശാ​ല ബെ​ഞ്ചി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​പ​ക​രം ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​റും പി.​ബി. വ​രാ​ലെ​യും ​കു​റ്റ​പ്പെ​ടു​ത്തി.

ഗു​ൽ​ഫി​ഷ ഫാ​ത്തി​മ അ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് ത​ങ്ങ​ൾ ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം ന​ൽ​കാ​തി​രു​ന്ന​ത് അ​വ​ർ​ക്കു​മേ​ൽ ആ​രോ​പി​ക്ക​പ്പെ​ട്ട വ്യ​ക്തി​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ടാ​ണെ​ന്ന് ബെ​ഞ്ച് ന്യാ​യീ​ക​രി​ച്ചു. ഗു​ൽ​ഫി​ഷ​ക്ക് ജാ​മ്യം ന​ൽ​കി​യ ത​ങ്ങ​ളു​ടെ വി​ധി ആ​ധാ​ര​മാ​ക്കി ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഖാ​ലി​ദ് സൈ​ഫി​യും ത​സ്‍ലീം അ​ഹ്മ​ദും വാ​ദി​ച്ച​ത് ത​ന്നെ ന​ജീ​ബ് കേ​സി​ലെ വി​ധി​യി​ൽ ത​ങ്ങ​ൾ വെ​ള്ളം ചേ​ർ​ത്തി​ട്ടി​ല്ല എ​ന്ന​തി​ന്റെ തെ​ളി​വാ​യി ര​ണ്ടം​ഗ ബെ​ഞ്ച് അ​വ​കാ​ശ​പ്പെ​ട്ടു.

‘യു.എ.പി.എയിലെ 43 ഡി (5) വകുപ്പ് 21ാം അനുച്ഛേദത്തിന് മുകളിലല്ല’

‘ജാ​മ്യ​മാ​ണ് നി​യ​മ​മെ​ന്നും ജ​യി​ൽ അ​പ​വാ​ദ​മാ​ണെ​ന്നും’ ഉ​ള്ള ത​ത്ത്വം യു.​എ.​പി.​എ കേ​സു​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് വി​ധി​ച്ചാ​ണ് ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം ന​ൽ​കാ​തി​രു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, ഉ​ജ്ജ​ൽ ഭു​യ്യാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് മ​റ്റൊ​രു യു.​എ.​പി.​എ കേ​സി​ലെ ജാ​മ്യ വി​ധി​യി​ൽ സ​മ​ർ​ഥി​ച്ച​ത്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ങ് ആ​രോ​പി​ച്ച് യു.​എ.​പി.​എ ചു​മ​ത്തി ആ​റു​വ​ർ​ഷം ജ​യി​ലി​ലി​ട്ട സ​യ്യി​ദ് ഇ​ഫ്തി​ഖാ​ർ അ​ന്ദ്രാ​ബി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി​പ്ര​സ്താ​വ​ത്തി​ലെ ഈ ​വി​മ​ർ​ശ​ന​മാ​ണ് ര​ണ്ട് സു​പ്രീം​കോ​ട​തി ബെ​ഞ്ചു​ക​ൾ​ക്കി​ട​യി​ലെ ത​ർ​ക്ക​മാ​യി മാ​റി​യ​ത്.

ജാ​മ്യം അ​സാ​ധ്യ​മാ​ക്കു​ക​യും വി​ചാ​ര​ണ​ത്ത​ട​വ് അ​ന്യാ​യ​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന ക​ർ​ക്ക​ശ വ​കു​പ്പാ​യ യു.​എ.​പി.​എ​യി​ലെ 43 ഡി (5) ​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം അ​നു​ച്ഛേ​ദം ന​ൽ​കു​ന്ന വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​ക​ളി​ൽ അ​ല്ലെ​ന്നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ നാ​ഗ​ര​ത്ന​യും ഉ​ജ്ജ​ൽ ഭു​യ്യാ​നും ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം നി​ഷേ​ധി​ച്ച ബെ​ഞ്ചി​നെ ഓ​ർ​മി​പ്പി​ച്ച​ത്.

അ​തു​കൊ​ണ്ടാ​ണ് വി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​ത് യു.​എ.​പി.​എ കേ​സി​ലും ജാ​മ്യ​ത്തി​നു​ള്ള ന്യാ​യ​മാ​യി മൂ​ന്നം​ഗ ബെ​ഞ്ച് ന​ജീ​ബ് കേ​സി​ൽ വി​ധി​ച്ച​തെ​ന്നും ഈ​മാ​സം 18ന് ​പു​റ​​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ലി​യ ബെ​ഞ്ചു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ധി​ക​ൾ പി​ന്തു​ട​രാ​ൻ ചെ​റി​യ ബെ​ഞ്ചു​ക​ൾ ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും ജാ​മ്യം നി​ഷേ​ധി​ച്ച വി​ധി കോ​ട​തി​യു​ടെ അ​ച്ച​ട​ക്ക​ത്തി​നെ​തി​രാ​ണെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAumar khalidsupremcourtSharjeel ImamSC larger bench
News Summary - SC Refers UAPA Bail Issue to Larger Bench
Next Story