ലശ്കർ ബന്ധമാരോപിച്ച് 2006 മുതൽ തടവിലായിരുന്നയാളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2006 മുതൽ കർണാടകയിലെ കൽബുർഗി ജയിലിൽ തടവിലായിരുന്നയാളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ജീവപര്യന്ത്യം തടവിൽ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് സുപ്രീംകോടതി ഇയാളെ വിട്ടയക്കാൻ ഉത്തരവിട്ടത്. ശിക്ഷകാലാവധി ഇയാൾ പൂർത്തിയാക്കിയതായി കോടതി നിരീക്ഷിച്ചു.
അബ്ദുൽ റഹ്മാൻ എന്ന ഷാമി അഹമ്മദിനെ വിട്ടയക്കാനാണ് എൽ.നാഗേശ്വര റാവു ഉൾെപ്പട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചത്. അബ്ദുൽ റഹ്മാന്റെ കൈയിൽ നിന്നും ഒരു പിസ്റ്റളും രണ്ട് ഗ്രനേഡും പിടിച്ചെടുത്തിരുന്നു. ഇയാൾക്ക് ലശ്കർ-ഇ-ത്വയിബ ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. തുടർന്ന് പ്രതിയെ യു.എ.പി.എ നിയമപ്രകാരം രാജ്യത്തിനെതിരെ യുദ്ധം നടത്തിയെന്ന കുറ്റത്തിന് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, പ്രതിയുടെ അപ്പീലിൽ കർണാടക ഹൈകോടതി ജീവപര്യന്തം തടവ് റദ്ദാക്കി.
തുടർന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ റഹ്മാൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2006 മാർച്ച് 30ന് ചെന്നൈ-മുംബൈ ട്രെയിൻ യാത്രക്കിടെ ഗുൽബർഗ റെയിൽവേ സ്റ്റേഷനിൽ നിന്ന് അബ്ദുൽ റഹ്മാനെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും രണ്ട് പിസ്റ്റലുകളും ഗ്രനേഡും പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

