Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
supreme court
cancel
Homechevron_rightNewschevron_rightIndiachevron_rightചാണകം കോവിഡ​്​...

ചാണകം കോവിഡ​്​ ഭേദമാക്കില്ലെന്ന്​ പറഞ്ഞതിന്​ അറസ്റ്റ്​ ചെയ്​ത മണിപ്പൂർ ആക്​ടിവിസ്റ്റിനെ ഉടൻ വിട്ടയക്കണമെന്ന്​ കോടതി

text_fields
bookmark_border

ന്യൂഡൽഹി: ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പേരിൽ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ്​ ചെയ്​ത മണിപ്പൂർ ആക്​ടിവിസ്​റ്റിനെ ഉടൻ വിട്ടയക്കണമെന്ന്​ സുപ്രീംകോടതി. മേയ്​ 13നാണ്​ 40കാരനായ എരൻഡ്രോ ലെയ്​ചോമ്പവും 41കാരനായ കിശോരചന്ദ്ര വാങ്​ഖേമും അറസ്റ്റിലാകുന്നത്​.

'പശുവിന്‍റെ ചാണകമോ മൂത്രമോ കോവിഡ്​ ഭേദമാക്കില്ല' എന്നായിരുന്നു ഇരുവരുടെയും പോസ്റ്റ്​. ബി.ജെ.പി സംസ്​ഥാന ​പ്രസിഡന്‍റ്​ എസ്​. തികേന്ദ്ര സിങ്​ കോവിഡ്​ ബാധിച്ച്​ മേയ്​ 13ന്​ മരിച്ചതിനെ തുടർന്നായിരുന്നു വിമർശനം​.

മണിപ്പൂർ ബി.​െജ.പി വൈസ്​ പ്രസിഡന്‍റ്​ ഉഷം ദേബൻ, ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീ​ട്ടെ എന്നിവരുടെ പരാതിയിലായിരുന്നു അറസ്റ്റ്​. 'ഈ വ്യക്തിയെ ഒരു ദിവസം പോലും തടങ്കലിൽവെക്കാൻ കഴിയില്ല' ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ പറഞ്ഞു.

മണിപ്പൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന പ്രദേശിക രാഷ്​ട്രീയ പാർട്ടിയുടെ കൺവീനറാണ്​ ലെയ്​ചോമ്പം.

2018ൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ചതിന്​ കിശോരചന്ദ്ര വാങ്​ഖേം അറസ്റ്റിലായിരുന്നു. 2019 ഏപ്രിലിലാണ്​ പിന്നീട്​ ഇദ്ദേഹം ജയിൽ മോചിതനാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Security Act​Covid 19supreme courtManipur activist
News Summary - SC orders immediate release of Manipur activist arrested over FB post saying 'cow dung won't cure Covid'
Next Story