Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎ ഡയറക്​ടർ...

സി.ബി.​െഎ ഡയറക്​ടർ നാഗേശ്വർ റാവുവിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
സി.ബി.​െഎ ഡയറക്​ടർ നാഗേശ്വർ റാവുവിന്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡൽഹി: സി.ബി.​െഎ ഇടക്കാല ഡയറക്​ടർ എം.നാഗേശ്വര റാവുവിന്​ സുപ്രീംകോടതി നോട്ടീസ്​. തന്നെ​ പോർട്ട്​ ബ്ലയറിലേക്ക്​ സ്​ഥലം മാറ്റിയതി​െനതിരെ ഡി.എസ്​.പി എ.കെ.ബസ്സി സുപ്രീംകോടതിയിൽ നൽകിയ ഹരിജയിലാണ്​ നടപടി.

അലോക്​ വർമയെ സി.ബി.​െഎ ഡയറക്​ടർ സ്​ഥാനത്തു നിന്ന്​ നീക്കി പകരം ചുമതല നാഗേശവർ റാവുവിന്​ നൽകിയതിനു പിറകെയാണ്​ ബസ്സിക്ക്​ ആൻഡമാൻ നികോബാർ ദ്വീപുകളുടെ തലസ്​ഥാനമായ പോർട്ട്​ ബ്ലയറിലേക്ക്​ സ്​ഥലം മാറ്റം ലഭിച്ചത്​. അർധരാത്രി സി.ബി.​െഎ ഡയറക്​ടറെ മാറ്റി കേന്ദ്ര സർക്കാർ നാഗേശവർ റാവുവിനെ നിയമിച്ച ഉടൻ അദ്ദേഹം സ്വീകരിച്ച ആദ്യ നടപടിയായിരുന്നു അലോക്​ വർമ നിയമിച്ച ജീവനക്കാരുടെ സ്​ഥലം മാറ്റം.

ജനുവരി ഒമ്പതിന്​​ സുപ്രീംകോടതി ഡയറക്​ടർ സ്​ഥാനത്തേക്ക്​ വർമയെ തിരിച്ച്​ അവരോധിച്ചതോടെ സ്​ഥലം മാറ്റ ഉത്തരവ്​ റദ്ദാക്കി. എന്നാൽ ജനുവരി 11ന്​ വർമയെ സി.ബി.​െഎയിൽ നിന്ന്​ സ്​ഥലം മാറ്റി ഫയർസർവീസ്​ ഡയറക്​ടർ ജനറലായി നിയമിച്ചു. പകരം നാഗേശ്വർ റാവുവിന്​ തന്നെ ചുമതല നൽകി. അതോടെ ബസ്സി​െയ വീണ്ടും പോർട്ട്​ ബ്ലയറിലേക്ക്​ സ്​ഥലം മാറ്റുകയായിരുന്നു.

സ്​ഥലം മാറ്റത്തിനെതി​രെ ജനുവരി 21നാണ്​ ബസ്സി സുപ്രീംകോടതിയെ സമീപിച്ചത്​. അസ്​താനക്കെതിരായ കേസ്​ അന്വേഷിക്കുന്നതിനാൽ തനിക്കെതിരായി വ്യാജ ക്രിമിനൽ കേസുകളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നതി​​​െൻറ ആദ്യപടിയാണ്​ സ്​ഥലംമാറ്റമെന്ന്​ കരുതുന്നതായി ബസ്സി ഹരജിയിൽ ആരോപിക്കുന്നു. സ്​ഥലംമാറ്റം ഗൂഢാലോചനയുടെ ഭാഗമാണെന്നും അസ്​താനക്കെതിരായ അന്വേഷണത്തെ സ്വാധീനിക്കുന്നതിനു വേണ്ടിയാണെന്നും ബസ്സി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi directormalayalam newsNageshwar Raosupreme court
News Summary - SC Notice to CBI director Nageshwar rao - India news
Next Story