ശബരിമല കേസിനു ശേഷം സി.എ.എ ഹരജികളിൽ സുപ്രീംകോടതി വാദം കേൾക്കും
text_fieldsന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിെൻറ നിയമ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ സുപ്രീംകോടതിയുടെ വാദം കേൾക്കൽ ശബരിമല കേസിലെ വാദം പൂർത്തിയാക്കിയ ശേഷമെന്ന് സുപ്രീംകോടതി. സി.എ.എ ഹരജികളിൽ കേന്ദ്ര സർക്കാർ നിലപാട് ര ണ്ട് ദിവസത്തിനകം നൽകുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
കേസ് അടിയന്തര വാദം കേൾക്കലിനായി ലിസ്റ്റ് ചെയ്യണമെന്ന് അഭ്യർഥിച്ച മുതിർന്ന അഭിഭാഷകൻ കപിൽസിബലിനോട് ഇക്കാര്യം ഹോളി അവധിക്ക് ശേഷം കോടതി ചേരുമ്പോൾ സൂചിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹരജിക്കാരന് വാദം അവതരിപ്പിക്കാൻ രണ്ട് മണിക്കൂർ സമയം ആവശ്യമാണെന്നും കേസിൽ ചില ഇടക്കാല ഉത്തരവുകൾ വേണമെന്നും കപിൽസിബൽ ചൂണ്ടിക്കാട്ടി.
ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ശബരിമല വിഷയത്തിന് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമത്തേയും ദേശീയ പൗരത്വ പട്ടികയേയും ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ കേന്ദ്ര സർക്കാറിെൻറ പ്രതികരണം തേടി സുപ്രീംകോടതി നേരത്തേ നോട്ടീസയച്ചിരുന്നു. സി.എ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറു കണക്കിന് പരാതികളാണ് സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
