Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരാധനാലയങ്ങളുടെ 1947ലെ...

ആരാധനാലയങ്ങളുടെ 1947ലെ തൽസ്ഥിതി ചോദ്യം ചെയ്യാനുള്ള ഹരജികളിൽ അന്തിമ വാദം

text_fields
bookmark_border
ആരാധനാലയങ്ങളുടെ 1947ലെ തൽസ്ഥിതി ചോദ്യം ചെയ്യാനുള്ള ഹരജികളിൽ അന്തിമ വാദം
cancel

ന്യൂ​ഡ​ൽ​ഹി: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് 1947 ആ​ഗ​സ്റ്റ് 15ലെ ​ത​ൽ​സ്ഥി​തി ചോ​ദ്യം ചെ​യ്യു​ന്ന​ത് വി​ല​ക്കു​ന്ന നി​യ​മ വ്യ​വ​സ്ഥ​ക​ൾ​ക്കെ​തി​രാ​യ ഹ​ര​ജി​ക​ളി​ൽ അ​ന്തി​മ​വാ​ദ​ത്തി​ന് സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചു. ബാ​ബ​രി മ​സ്ജി​ദി​ന് മേ​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​വി​യി​ൽ അ​ത്ത​രം അ​വ​കാ​ശ​വാ​ദ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് 1991ൽ ​കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളു​ടെ സാ​ധു​ത​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി സ​മ​ർ​പ്പി​ച്ച അ​ശ്വി​നി ഉ​പാ​ധ്യാ​യ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​കേ​ഷ് ദ്വി​വേ​ദി​യാ​ണ് അ​ന്തി​മ വാ​ദം കേ​ൾ​ക്കാ​ൻ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി​പു​ൽ എം. ​പ​ഞ്ചോ​ലി എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ചി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​ത്.

2022 ഒ​ക്ടോ​ബ​ർ 31നു​ള്ളി​ൽ പ്ര​തി​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​ന്ദ്രം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണം ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ഒ​മ്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന ര​ണ്ടു വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും, അ​തി​നു ശേ​ഷം അ​ന്തി​മ വാ​ദം കേ​ൾ​ക്ക​ലി​ന് തീ​യ​തി നി​ശ്ച​യി​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് അ​റി​യി​ച്ചു. ആ​രാ​ധ​നാ സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 1991ലെ ​നി​യ​മ​ത്തി​ന്‍റെ 2, 3, 4 വ​കു​പ്പു​ക​ൾ ആ​രാ​ധ​നാ സ്ഥ​ലം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി​യി​ലൂ​ടെ പ്ര​തി​വി​ധി തേ​ടാ​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും, അ​തി​നാ​ൽ ആ ​വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് അ​ശ്വി​നി ഉ​പാ​ധ്യാ​യ​യു​ടെ ഹ​ര​ജി​യി​ൽ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ജ്‌​മീ​ർ ദ​ർ​ഗ കേ​സി​ൽ ഉ​ത്ത​ര​വ് വി​ല​ക്കാ​തെ ചീ​ഫ് ജ​സ്റ്റി​സ്

അ​തേ​സ​മ​യം, അ​ജ്‌​മീ​ർ ദ​ർ​ഗ കേ​സി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ൽ​നി​ന്ന് രാ​ജ​സ്ഥാ​നി​ലെ സി​വി​ൽ കോ​ട​തി​യെ വി​ല​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത്, ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചാ​ൽ അ​പ്പോ​ൾ നോ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​വ​ശ്യം ത​ള്ളി​യ​ത്.

പു​തി​യ നി​ർ​ദേ​ശം വ​രു​ന്ന​തു വ​രെ, പ​ള്ളി​ക​ളും ദ​ർ​ഗ​ക​ളും ഉ​ൾ​പ്പെ​ടെ ആ​രാ​ധ​നാ സ്ഥ​ല​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നും, ഇ​ട​ക്കാ​ല ഉ​ത്ത​ര​വോ അ​ന്തി​മ ഉ​ത്ത​ര​വോ ന​ൽ​കു​ന്ന​തി​ൽ​നി​ന്നും പ​ര​മോ​ന്ന​ത കോ​ട​തി 2024 ഡി​സം​ബ​ർ 12ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലൂ​ടെ രാ​ജ്യ​ത്തെ എ​ല്ലാ കോ​ട​തി​ക​ളെ​യും വി​ല​ക്കി​യി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും അ​തി​നു വി​രു​ദ്ധ​മാ​യി ആ​രെ​ങ്കി​ലും ഉ​ത്ത​ര​വ് പാ​സാ​ക്കി​യാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ന​ന്ത​ര​ഫ​ലം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Worshipworship placeSupreme Court
News Summary - SC lists final hearing on pleas against Places of Worship Act
Next Story