Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
supreme court
cancel
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജിമാർ ഭീഷണിമുനയിൽ;...

ജഡ്​ജിമാർ ഭീഷണിമുനയിൽ; സി.ബി.ഐയും ഐ.ബിയും പൊലീസും വെറുതെ ​േനാക്കിയിരിക്കുന്നുവെന്ന്​ സുപ്രീം കോടതി

text_fields
bookmark_border

ന്യൂഡൽഹി: ഗുണ്ടാനേതാക്കളും​ നേതാക്കളും പ്രതികളായ കേസുകളുൾപെ​ടെ പരിഗണിക്കുന്ന ജഡ്​ജിമാർ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, ​െഎ.ബി, പൊലീസ്​ വിഭാഗങ്ങളുടെ അനാസ്​ഥ കാര്യങ്ങൾ കൂടുതൽ കലുഷിതമാക്കുകയാണെന്നും സുപ്രീം കോടതി.

ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകൾ പരിഗണിക്കു​േമ്പാൾ അനുകൂല വിധിയല്ലെങ്കിൽ അവർ കോടതിയെ അപകീർത്തിപ്പെടുത്തി തുടങ്ങുന്നു. രാജ്യത്ത്​ ഇത്​ പുതിയ പ്രവണതയാണ്​. ജഡ്​്​ജിമാർക്ക്​ പരാതി പറയാൻ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ്​ സൃഷ്​ടിക്കപ്പെടുന്നത്​. ജഡ്​ജിമാർ ജില്ലാ ജഡ്​ജിക്കും ഹൈക്കോടതി, സുപ്രീം കോടതി ചീഫ്​ ജസ്റ്റീസുമാർക്കും പരാതി നൽകുകയും അത്​ പൊലീസിനോ സി.ബി.ഐക്കോ​ കൈമാറുകയും ചെയ്​താൽ അവർ പ്രതികരിക്കുന്നില്ല. അത്​ മുൻഗണന വിഷയമായി അവർക്ക്​ തോന്നുന്നില്ല.

ഐ.ബിയും സി.ബി.ഐയും പൊലീസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ്​ ഇത്​ പറയുന്നത്​''- സുപ്രീം കോടതി ചീഫ്​ ജസ്റ്റീസ്​ എൻ.വി രമണ പറഞ്ഞു. വിഷയത്തിൽ സംവിധാനത്തിന്​ രൂപം നൽകാൻ അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്‍റെ സഹായം ​തേടി. ഝാർഖണ്ഡിൽ അടുത്തിടെ ജില്ലാ ജഡ്​ജിയെ വാഹനം ഇടിപ്പിച്ച്​ കൊലപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtJudges under threatCBI & cops do nothing
News Summary - SC: Judges under threat, CBI, IB & cops doing nothing
Next Story