വികാസ് ദുബെ സംഭവം സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൻെ റ അന്വേഷണം സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാവണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.എൽ. പുനിയ. പ്രത്യേക അന്വേഷണ സംഘത്തിനാണ് (എസ്.ഐ.ടി) അന്വേഷണ ചുമതല.
‘‘ഏറ്റുമുട്ടലിനൊപ്പം മറ്റ് 5-6 സംഭവങ്ങൾ കൂടി അന്വേഷിക്കാനായി സംസ്ഥാന സർക്കാറാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. അന്വേഷണത്തിൽ മുൻപരിചയമില്ലാത്ത അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഡിയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വ്യക്തത നൽകണം. ഈ കേസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയോട് ഈ കേസിന് മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെടണം.’’ -പി.എൽ. പുനിയ പറഞ്ഞു.
നമ്മുടെ എട്ട് ധീരരായ പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. ഇതേതുടർന്ന് രാഷ്ട്രീയക്കാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള വികാസ് ദുബെയുടെ പരിചയമടക്കം വിവിധ ചോദ്യങ്ങൾ ഉയരാനിടയായി. ആരാണ് വികാദ് ദുബെയുടെ രാഷ്ട്രീയ മാർഗദർശിയെന്ന കാര്യത്തിലും അന്വേഷണം നടക്കണമെന്നും അദ്ദേം പറഞ്ഞു.
കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയായ വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ച് വ്യാഴാഴ്ച രാവിലെ അറസ്റ്റിലാവുകയും വെള്ളിയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
