Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലെ തടങ്കൽപാളയത്തിൽ...

അസമിലെ തടങ്കൽപാളയത്തിൽ ഉള്ളവരുടെ മോചനം; സുപ്രീംകോടതി നോട്ടീസ് അയച്ചു

text_fields
bookmark_border

ന്യൂഡൽഹി: അസമിലെ തടങ്കൽപാളയത്തിൽ (ഡിറ്റൻഷൻ സെന്‍റർ) രണ്ട് വർഷം പൂർത്തിയായവരെ വിട്ടയക്കുന്നത് സംബന്ധിച്ച ഹരജ ിയിൽ സുപ്രീംകോടതി നോട്ടീസ്. തടങ്കൽപാളയത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയ രാജു ബാലാദാസിന്‍റെ ഹരജിയിൽ കേന്ദ്ര, സം സ്ഥാന സർക്കാരുകൾക്കാണ് നോട്ടീസ് അയച്ചത്.

കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ തടങ്കൽപാളയത്തിലെ ജനബാഹുല്യം കുറക്കുക വഴി വൈറസ് ബാധ തടയാൻ സാധിക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അസമിലെ തടങ്കൽപാളയത്തിൽ 802 പേർ കഴിയുന്നതായി മാർച്ച് മൂന്നിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു.

വി​ദേ​ശി ട്രൈ​ബ്യൂ​ണ​ല്‍ ഇന്ത്യൻ പൗരനല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കുന്നവരെ അസമിലെ ദി​ബ്രു​ഗ​ഢ്, ജോ​ര്‍ഹ​ട്ട്, കൊ​ക്ര​ജാ​ർ, സി​ല്‍ച്ചാ​ര്‍, തേ​സ്പു​ര്‍, ഗോ​ള്‍പാ​റ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ജ​യി​ലി​ന്​ അ​നു​ബ​ന്ധ​മാ​യി ഒ​രു​ക്കി​യ ആ​റു ത​ട​വ​റ​ക​ളി​ലാണ് താമസിപ്പിക്കു​ന്ന​ത്.

സ്ത്രീ​ക​ളെ അ​വ​ര്‍ക്ക് മാ​ത്ര​മാ​യു​ള്ള കൊ​ക്ര​ജാ​റിലെ തടവറയി​ലേ​ക്ക് മാ​റ്റും. ട്രൈ​ബ്യൂ​ണ​ല്‍ വി​ദേ​ശി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ മൂ​ന്നു ​വ​ര്‍ഷം ചു​രു​ങ്ങി​യ​ത് തടവറയി​ൽ കി​ട​ന്നാ​ല്‍ മാ​ത്ര​മേ ക​ര്‍ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ക്കുകയുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsassam detention centreAssam Detaineessupreme court
News Summary - SC Issues Notice On Plea Seeking Release Of Detainees In Assam Foreigners' Detention Centres -India News
Next Story