Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലഹാബാദി​െൻറ പേര്​...

അലഹാബാദി​െൻറ പേര്​ മാറ്റം: യു.പി സർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
അലഹാബാദി​െൻറ പേര്​ മാറ്റം: യു.പി സർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡൽഹി: അലഹാബാദി​​െൻറ പേര്​ പ്രയാഗ്​രാജ്​ എന്ന്​ മാറ്റിയതിൽ ഉത്തർപ്രദേശ്​ സർക്കാറിന്​ സ​ുപ്രീംകോടതി നേ ാട്ടീസ്​ അയച്ചു. അലഹാബാദി​​െൻറ പേര്​ മാറ്റിയതി​​െൻറ സാധുത ചോദ്യം ചെയ്​ത്​ നൽകിയ പൊതുതാൽപര്യ ഹരജിലാണ്​ സുപ് രീംകോടതി നോട്ടീസ്​.

സ്ഥലത്തി​​െൻറ പേര്​ മാറ്റാൻ സംസ്ഥാന സർക്കാറിന്​ അധികാരമില്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. റെയിൽവേ സ്​റ്റേഷൻ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര സർക്കാർ സ്ഥാപാനങ്ങൾ എന്നിങ്ങനെ കേന്ദ്രത്തി​​െൻറ അധികാരത്തിന്​ കീഴിലുള്ളവയുടെ പേര്​ മാറ്റാൻ സംസ്ഥാന സർക്കാറിന്​ അധികാരമില്ലെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം തേടിയാണ്​ സുപ്രീംകോടതി നോട്ടീസ്​ അയച്ചിരിക്കുന്നത്​.

ചരിത്രപ്രധാന്യമുള്ള അലഹബാദ്​ നഗരത്തി​​െൻറ പേര്​ മാറ്റിയ യോഗി ആദിത്യനാഥ്​ സർക്കാറി​​െൻറ നടപടിക്കെതി​െര വൻ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനം ഉൾക്കൊള്ളാതെ അലഹാബാദ്​ റെയിൽവേ സ്​റ്റേഷ​​െൻറ ഉൾപ്പെടെ പേര്​ പ്രയാഗ്​രാജ്​ എന്ന്​ മാറ്റി. പ്രയാഗ്​രാജ്​ നഗരത്തി​​െൻറ പേര്​ മുകുൾ ചക്രവർത്തിയായ അക്​ബർ 500 വർഷങ്ങൾക്ക്​ മുമ്പ്​ അലഹാബാദ്​ എന്ന്​ മാറ്റുകയായിരുന്നുവെന്നാണ്​ ബി.ജെ.പി സർക്കാർ ആരോപിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP govtindia newsAllahabadPrayagrajsupreme court
News Summary - SC issues notice to UP govt over PIL against name change of Allahabad to Prayagraj - India news
Next Story