Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: പ്രതിയുടെ...

നിർഭയ കേസ്​: പ്രതിയുടെ ഹരജിയിൽ സുപ്രീംകോടതി ഇന്ന്​ വാദം കേൾക്കും

text_fields
bookmark_border
CAA supreme court
cancel

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായ പീഡനത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്​ത കേസിൽ വധശിക്ഷക്ക്​ വിധിച്ച നാല്​ പ്രതികളിലൊരാളുടെ ഹരജിയിൽ സുപ്രീംകോടതി ഇന്ന്​ വാദം കേൾക്കും.

രാ ഷ്​ട്രപതി ദയാഹരജി തള്ളിയതിനെതിരെ പ്രതിയായ വിനയ്​ ശർമ നൽകിയ ഹരജിയാണ്​ സുപ്രീംകോടതി പരിഗണിക്കുന്നത്​. ജസ്​റ്റിസ്​ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ്​ വാദം കേൾക്ക​ുക. വധശിക്ഷ ജീവപര്യന്തമായി കുറച്ചു നൽകണമെന്ന അപേക്ഷയും അഭിഭാഷകനായ എ.പി സിങ്​ മുഖേന പ്രതി കോടതിക്ക്​ മുമ്പാകെ വെച്ചിട്ടുണ്ട്​.

ഫെബ്രുവരി ഒന്നിനാണ്​ വിനയ്​ ശർമയുടെ ദയാഹരജി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ തള്ളിയത്​. മുകേഷ്​ സിങ്​, പവൻ ഗുപ്​ത, വിനയ്​ ശർമ, അക്ഷയ്​ താക്കൂർ എന്നീ നാല്​ പ്രതികളുടെയും വധശിക്ഷ ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ’ സ്​റ്റേ ചെയ്​തുകൊണ്ട്​ ജനുവരി 31ന്​ വിചാരണ കോടതി ഉത്തരവിട്ടിരിക്കുകയാണ്​. പ്രതികളിലൊരാളുടെ ദയാഹരജി രാഷ്​ട്രപതിയുടെ പരിഗണനയിലുള്ളതിനാലായിരുന്നു വിധി സ്​റ്റേ ചെയ്​തത്​. നാല്​ പ്രതികളും നിലവിൽ തിഹാർ ജയിലിലാണ്​. പ്രതിയായ പവൻ ഗുപ്​ത ഇതുവരെ തിരുത്തൽ ഹരജിയോ ദയാഹരജിയോ നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya casemalayalam newsindia newsnirbhaya case convictssupreme court
News Summary - sc to hear nirbhaya convicts plea today -india news
Next Story