Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരി​ത്ര വിധി -അഭിഷേക്​...

ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി

text_fields
bookmark_border
ചരി​ത്ര വിധി -അഭിഷേക്​ സിങ്​വി
cancel

ന്യൂഡൽഹി: സുപ്രീംകോടതിയുടെത്​ ചരിത്ര വിധിയാണെന്ന്​ അഭിഭാഷകൻ മനു അഭിഷേക്​ സിങ്​വി. പല പ്രധാന നിർദേശങ്ങളും വിധിയിലുണ്ട്​. പ്രോടേം സ്​പീക്കർക്ക്​ കീഴിൽ നാ​െള വൈകീട്ട്​ നാലിന്​ വിശ്വാസവോട്ട്​ നേടണമെന്നതാണ്​ അതിൽ പ്രധാനം. വിശ്വാസ വോട്ടിന്​ മുമ്പായി എല്ലാ എം.എൽ.എമാരും സത്യപ്രതിജ്​ഞ ചെയ്യണമെന്നും വോ​െട്ടടുപ്പ്​ വരെ നയപരമായ ഒരു തീരുമാനവും യെദിയൂരപ്പ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.​ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യരുതെന്നും കോടതി പറഞ്ഞതായി  സിങ്​വി വ്യക്​തമാക്കി.

കോടതിവിധി ഭരണഘടനയുടെ മഹത്വം ഉയർത്തിക്കാട്ടുന്നതാണെന്ന്​ കോൺഗ്രസ്​ പറഞ്ഞു. ആഘോഷിക്കപ്പെടേണ്ട വിധിയാണിത്​. സു​പ്രീംകോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ശരിയാണെന്ന്​ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. അധികാരം പിടിച്ചടക്കാനുള്ള ഒരു പാർട്ടിയുടെ ശ്രമത്തിന്​ കിട്ടിയ തിരിച്ചടിയാണ്​ ഇൗ വിധിയെന്നും കോൺഗ്രസ്​ നേതാവ്​ അശ്വനി കുമാർ പറഞ്ഞു. 

അതേസമയം, സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നാളെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും ബി.ജെ.പി എം.പി ശോഭ കരന്തൽജെ പറഞ്ഞു. വിശ്വാസവോട്ടിന്​ കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്ന്​ മുഖ്യമന്ത്രി യെദിയൂരപ്പയും വ്യക്​തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFloor TestKarnataka electionManu Abhishek Singvisupreme court
News Summary - SC has delivered a historic verdict Says Abhishek Manu Singhvi -India News
Next Story