ഗുജറാത്ത് പൊലീസ് കേസില്‍നിന്ന് പ്രശാന്ത് ഭൂഷണ് സംരക്ഷണം
text_fieldsന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അറസ്റ്റില്‍നിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നല്കി. പ്രശാന്തിെൻറ ഹരജിയില്‍ നോട്ടീസ് അയച്ച ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ചക്കുശേഷം ഹരജി പരിഗണിക്കും.
ലോക്ഡൗണ്‍ മൂലം കുടിയേറ്റ തൊഴിലാളികള്‍ പെരുവഴിയിലായ നേരത്ത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ താന്‍ രാമായണം കാണുന്നതിെൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ പരിഹസിച്ചായിരുന്നു പ്രശാന്ത് ഭൂഷണിെൻറ ട്വീറ്റ്.
പ്രശാന്തിന് പുറമെ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച കണ്ണന് ഗോപിനാഥനും നാഷനല്‍ ഹെറാള്‍ഡ് എഡിറ്റര്‍ ആഷ്ലിന് മാത്യുവിനെതിരെയും ട്വീറ്റുകളുടെ പേരില്‍ ഗുജറാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
