Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടമ്മമാർ രാഷ്ട്ര...

വീട്ടമ്മമാർ രാഷ്ട്ര നിർമ്മാതാക്കൾ; പ്രതിമാസം 30000 രൂപ സാങ്കൽപ്പിക വരുമാനമായി നിശ്ചയിച്ച് സുപ്രീംകോടതി

text_fields
bookmark_border
വീട്ടമ്മമാർ രാഷ്ട്ര നിർമ്മാതാക്കൾ; പ്രതിമാസം 30000 രൂപ സാങ്കൽപ്പിക വരുമാനമായി നിശ്ചയിച്ച് സുപ്രീംകോടതി
cancel

ന്യൂഡൽഹി: വീട്ടമ്മമാരെ രാഷ്ട്ര നിർമ്മാതാക്കളായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി. വീട്ടു ജോലി ചെയ്യുന്ന സ്ത്രീകളുടെ മാസ വരുമാനം 30000 രൂപയായി അനുമാനിക്കണമെന്നും കോടതി പറഞ്ഞു. വാഹനാപകടക്കേസിൽ ഭാര്യയെ നഷ്ടപ്പെട്ടതിന് ഭർത്താവിന് അധിക നഷ്ടപരിഹാരം നൽകിക്കൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ സിങ്, എന്നിവരടിങ്ങിയ ബെഞ്ച് പ്രഖ്യാപിച്ച വിധിയിലാണ് ഇക്കാര്യം നിരീക്ഷിച്ചത്.

ഓരോ വ്യക്തിയുടെയും അതുവഴി രാഷ്ട്രത്തിന്‍റെയും വളർച്ചക്ക് വിട്ടമ്മമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ കുടുംബത്തിനും വീട്ടമ്മമാർ നൽകുന്ന ഗണ്യമായ എന്നാൽ പലപ്പോളും പ്രതിഫലം ലഭിക്കാത്ത സംഭാവന അംഗീകരിക്കണമെന്നും കോടതി പറഞ്ഞു. വീട്ടമ്മ എന്ന വാക്ക് ഭാവിയിൽ രാഷ്ട്ര നിർമ്മാതാവ് എന്ന് അറിയപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകളുടെ കേസിൽ കാലതാമസം ഉണ്ടാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, ഇത്തരം കേസുകളിൽ ഒരു വർഷത്തിനുള്ളിൽ തന്നെ തീർപ്പുണ്ടാക്കണമെന്നും പറഞ്ഞു. 2001 നവംബർ 25ന് പഞ്ചാബിൽ ഒരു സ്ത്രീ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newsmonthly incomesuprime courtHome makers
News Summary - SC fixes Rs 30,000 notional monthly income for homemakers, calls them nation builders
Next Story