Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ ബംഗ്ലാവിനായി...

സർക്കാർ ബംഗ്ലാവിനായി ഹരജി; കോടതിയുടെ സമയം പാഴാക്കിയതിന്​ തേജസ്വിക്ക്​ പിഴ

text_fields
bookmark_border
സർക്കാർ ബംഗ്ലാവിനായി ഹരജി; കോടതിയുടെ സമയം പാഴാക്കിയതിന്​ തേജസ്വിക്ക്​ പിഴ
cancel

ന്യൂഡൽഹി: കോടതിയുടെ സമയം പാഴാക്കിയതിന്​ ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിന്​ 50,000 രൂപ പിഴയിട്ട്​ സുപ്രീം​േകാടതി. തേജസ്വി താമസിച്ചിരുന്ന ബംഗ്ലാവ്​ ഒഴിയണമെന്ന ബിഹാർ സർക്കാറി​​​െൻറ ആവശ്യത്തിന്​ എതിരായ ഹരജിയിലാണ്​ പിഴ ശിക്ഷ.

മഹാസഖ്യ സർക്കാറിൽ തേജസ്വി ഉപമുഖ്യമന്ത്രിയായിരുന്ന കാലത്താണ്​​ ബംഗ്ലാവ്​ അനുവദിച്ചത്​. പിന്നീട്​ മഹാസഖ്യത്തിൽ നിന്ന്​ പിൻമാറി മുഖ്യമന്ത്രി നിതീഷ്​ കുമാർ ബി.ജെ.പിക്കൊപ്പം ചേർന്ന്​ സർക്കാർ രൂപീകരിച്ചു. ഉപമുഖ്യമന്ത്രി സ്​ഥാനം നഷ്​ടമായ തേജസ്വിയോട്​ ബംഗ്ലാവ്​ ഒഴിയണമെന്ന സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ്​ തേജസ്വി ഹരജി നൽകിയത്​. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്​ ഹരജി തള്ളി. തേജസ്വിയോട്​ ബംഗ്ലാവ്​ ഒഴിഞ്ഞുകൊടുക്കണ​മെന്നും ആവശ്യപ്പെട്ടു.

എന്തിനാണ്​ ഇൗ ഹരജി? കോടതിയുടെ വിലപ്പെട്ട സമയം നിങ്ങൾ നഷ്​ടപ്പെടുത്തിയിരിക്കുന്നു -തേജസ്വിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്​ സിങ്​വി വാദിക്കാനായി എഴുന്നേറ്റ ഉടൻ കോടതി നിരീക്ഷിച്ചു. തുടർന്ന്​ ഹരജി തള്ളുകയും 50,000 രൂപ പിഴ ശിക്ഷ വിധിക്കുകയുമായിരുന്നു.

നേരത്തെ ഹൈകോടതിയും ഹരജി തള്ളിയിരുന്നു. 2015ൽ ഉപമുഖ്യമന്ത്രിയായതിനാൽ സർക്കാർ അനുവദിച്ച ബംഗ്ലാവ്​ അദ്ദേഹ​ത്തി​​​െൻറ സ്​ഥാനത്തിന്​ അർഹതപ്പെട്ടതായിരുന്നുവെന്നും നിലവിൽ ആ ബംഗ്ലാവി​​​െൻറ ആവശ്യം അദ്ദേഹത്തിനില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി തള്ളിയത്​. എന്നാൽ ​അപ്പീൽ നൽകാനായിരുന്നു തേജസ്വിയുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTejashwi YadavGovt BungalowWasting Judicial Time
News Summary - SC Fines Tejashwi Yadav Rs 50,000 for 'Wasting' Judicial Time - India News
Next Story