Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളുടെ അശ്ലീല...

കുട്ടികളുടെ അശ്ലീല വിഡിയോ: ഗൂഗിളിനും ഫേസ്​ബുക്കിനും ഒരു ലക്ഷം രൂപ പിഴ

text_fields
bookmark_border
കുട്ടികളുടെ അശ്ലീല വിഡിയോ: ഗൂഗിളിനും ഫേസ്​ബുക്കിനും ഒരു ലക്ഷം രൂപ പിഴ
cancel

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വിഡിയോകളും ബലാത്​സംഗ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതിന്​ സമൂഹ മാധ്യമങ്ങൾക്ക്​ സുപ്രീം കോടതി പിഴ.  ഗൂഗിൾ, വാട്​സ്​ആപ്പ്​, മൈക്രോസോഫ്​റ്റ്​,  ഫേസ്​ബുക്ക്​ അയർലണ്ട്​​, ഫേസ്​ ബുക്ക്​ ഇന്ത്യ എന്നീ സ്​ഥാപനങ്ങൾക്കാണ്​ ഒരു ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ചത്​.  

കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിക്കുന്നത്​ തടയാൻ സ്വീകരിച്ച നടപടികൾ വ്യക്​തമാക്കി സത്യവാങ്​മൂലം സമർപ്പിക്കണമെന്ന്​ ഏപ്രിൽ 16ന്​ ജസ്​റ്റിസ്​ മദൻ ബി ലോകൂർ, ഉദയ്​ ഉമേഷ്​ ലളിത്​ എന്നിവരടങ്ങിയ ബെഞ്ച്​  ഇൗ സ്​ഥാപങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഇതു സംബന്ധിച്ച്​ ഒരു വിവരവും സുപ്രീം കോടതിയിൽ സമർപ്പിച്ചില്ലെന്ന്​ േകാടതി പറഞ്ഞു. ജൂൺ 15നുള്ളിൽ പ്രതികരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഒരു ലക്ഷം രൂപ പിഴ സഹിതമാണ്​ സത്യവാങ്​മൂലം സമർപ്പിക്കേണ്ടത്​. പ്രജ്ജ്വല എന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ്​ നടപടി. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും അഡ്വ. അപർണ ഭട്ടി​െന അമിക്കസ്​ ക്യുറിയായി നിയമിക്കുകയുമായിരുന്നു. 

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിക്കുന്നത്​ തടയാനായി സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്​ അഡീഷണൽ സോളിസിറ്റർ ജനറൽ മണിന്ദർ സിങ്​ കോടതിയിൽ സമർപ്പിച്ചു. ഒാൺലൈൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നതിനുള്ള പോർട്ടൽ ഇനിയും പൂർത്തിയായിട്ടില്ലെന്നും ജൂ​ൈല 15നു മുമ്പ്​ പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleface bookChild Pornwhats appmalayalam newssupreme court
News Summary - SC fines Google, FB - India News
Next Story